ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ ഇന്ത്യൻ പരിശീലകനെയാണ് ഇന്ത്യക്ക് ആവശ്യമെന്ന് മുൻ ഇന്ത്യൻ താരം ഐ.എം.വിജയൻ. ഗോൾ ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് വിജയൻ തന്റെ മനസ്സ് തുറന്നത്. ഏഷ്യൻ കപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ ഇന്ത്യൻ പരിശീലകനായിരുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവെച്ചിരുന്നു.
കോൺസ്റ്റന്റൈന് പിൻഗാമിയായി ഒരു ഇന്ത്യൻ പരിശീലകനെ നിയമിക്കണമെന്നാണ് ഐ.എം വിജയൻറെ ആവശ്യം. ഇന്ത്യൻ പരിശീലകന് കീഴിലാണ് ഇന്ത്യ റാങ്കിങ്ങിൽ 94ആം സ്ഥാനത്ത് എത്തിയതെന്നും വിജയൻ പറഞ്ഞു. ആ കാലയളവിൽ സയ്ദ് നയീമുദ്ധീനും സുഖ്‌വിന്ദർ സിങ്ങിനും കീഴിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയതെന്നും വിജയൻ പറഞ്ഞു.
ബഹ്‌റൈനെതിരെ ഇന്ത്യയുടെ പ്രകടനം വളരെ മോശമായിരുന്നെന്നും വിജയൻ പറഞ്ഞു. അതെ സമയം കോൺസ്റ്റന്റൈന് കീഴിൽ ഇന്ത്യ മികച്ച ടീമായിരുന്നെന്നും മുൻ ഇന്ത്യൻ താരം താരം പറഞ്ഞു. ബഹ്‌റൈനെതിരെ കളിയെ സമീപിച്ച ഇന്ത്യയുടെ രീതി തെറ്റായിരുന്നെന്നും അനസിന്റെ പരിക്കും രണ്ടാം പകുതിയിൽ ആഷിഖിനെ പിൻവലിച്ചതും ഇന്ത്യക്ക് തിരിച്ചടിയായെന്നും വിജയൻ പറഞ്ഞു.