ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സിലും കേരളം പ്രതിരോധത്തില്‍

ഗുജറാത്തിനെ 162 റണ്‍സിനു പുറത്താക്കി 23 റണ്‍സിന്റെ ലീഡ് നേടുവാന്‍ കേരളത്തിലായെങ്കിലും രണ്ടാം ഇന്നിംഗ്സിലും കേരളം പ്രതിരോധത്തില്‍. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളത്തിനു രണ്ട് വിക്കറ്റുകളാണ് നഷ്ടമായിരിക്കുന്നത്. ഓപ്പണര്‍മാരായ രാഹുലിനെയും മുഹമ്മദ് അസ്ഹറുദ്ദീനെയും കേരളത്തിനു നഷ്ടമായി.

രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമാകുമ്പോള്‍ കേരളം അക്കൗണ്ട് തുറന്നിരുന്നില്ല. വിനൂപ് മനോഹരനും സിജോമോന്‍ ജോസഫും ക്രീസില്‍ നില്‍ക്കുമ്പോള്‍ കേരളം 9 ഓവറില്‍ നിന്ന് 16 റണ്‍സാണ് നേടിയിട്ടുള്ളത്. 23 റണ്‍സിന്റെ ലീഡാണ് കേരളത്തിന്റെ കൈവശമുള്ളത്.