പ്രഥമ ഐ.എച്ച്.ആർ.ഡി ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ കിരീടം സി.എ.എസ് മുതുവല്ലൂരിന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊണ്ടോട്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പ്രഥമ ഐ.എച്ച്.ആർ.ഡി ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സി.എ.എസ് തിരുവമ്പാടിയെ പരാജയപ്പെടുത്തി സി.എ.എസ്സ് മുതുവല്ലൂർ ആദ്യ കിരീടം സ്വന്തമാക്കി.

CAS തിരുവമ്പാടി (റണ്ണേഴ്സ്)

മുതുവല്ലൂർ ഐ.എച്ച്.ആർ.ഡി.കോളേജ് ഓഫ് അപ്ലയ്ഡ് സയൻസ് ആതിഥേയത്വം വഹിച്ച നോക്കൗട്ട് അടിസ്ഥാനത്തിൽ നടന്ന ടൂർണ്ണമെന്റിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള വട്ടംങ്കുളം, വാഴാക്കാട്, മലപ്പുറം, മുതുവല്ലൂർ എന്നീ ഐ എച്ച്.ആർ.ഡി കോളേജുകളും കോഴിക്കോട് ജില്ലയിൽ നിന്നുള്ള നാഥാപുരം, തിരുവമ്പാടി, താമരശ്ശേരി, കോഴിക്കോട് എന്നീ ഐ.എച്ച്.ആർ.ഡി കോളേജുകളുമാണ് മാറ്റുരച്ചത്.

ഉൽഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളേജ് കായികാധ്യാപക നും ഫുട്ബോൾ പരിശീലകനുമായ സി.ടി അജ്മൽ ഐ.എച്ച്.ആർ.ഡി വാഴക്കാടും ഐ.എച്ച്.ആർ.ഡി മലപ്പുറവും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ കളിയ്ക്കാരുമായി പരിചയപ്പെട്ടു. സമാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഡോ.കെ.പി മനോജ് സമ്മാന ദാനം നിർവ്വഹിച്ചു.


മുതുവല്ലൂർ ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ സിസ്സി ജോൺ, പ്രൊഫസർ വിനോദ് കുമാർ, അസിസ്റ്റന്റ് പ്രൊഫസർമാരായ ശരത് ബാബു, ഒ.എൻ.പ്രവീഷ് എന്നിവർ പ്രസംഗിച്ചു.പ്രഥമ ടൂർണ്ണമെന്റ് തന്നെ മികച്ച രീതിയിൽ പര്യവസാനിച്ച സ്ഥിതിയ്ക്ക് അടുത്ത വർഷം മുതൽ കേരളത്തിലെ മുഴുവൻ ഐ.എച്ച്.ആർ.ഡി കോളേജുകളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ രീതിയിൽ ടൂർണ്ണമെന്റ് നടത്താനാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

പങ്കെടുത്ത മറ്റു ടീമുകൾ

CAS വട്ടംകുളം
CAS വാഴക്കാട്
CAS നാഥാപുരം
CAS കോഴിക്കോട്
CAS മലപ്പുറം
CAS താമരശ്ശേരി