യുണൈറ്റഡിന് സ്‌ട്രൈക്കർ ചൈനയിൽ നിന്ന്, ഇഗാലോ ഇനി ഓൾഡ് ട്രാഫോഡിൽ

- Advertisement -

സ്‌ട്രൈകറെ തേടിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരച്ചിൽ അങ്ങനെ അവസാനിച്ചത് ചൈനീസ് സൂപ്പർ ലീഗിൽ. നൈജീരിയൻ താരം ഓഡിയോൻ ഇഗാലോയെയാണ് യുണൈറ്റഡ് 6 മാസത്തെ ലോണിൽ ക്ലബ്ബിൽ എത്തിച്ചത്‌. ചൈനീസ് സൂപ്പർ ലീഗ് ക്ലബ്ബ് ഷാങ്ഹായി ഷെനൂഹായിൽ നിന്നാണ് താരത്തെ അവർ സ്വന്തമാക്കിയത്.

30 വയസുകാരനായ ഇഗാലോ പ്രീമിയർ ലീഗിൽ അനുഭവസമ്പത്തുള്ള താരമാണ്. 2014 മുതൽ 2017 വരെ പ്രീമിയർ ലീഗിൽ വാറ്റ്ഫോഡിന് വേണ്ടി കളിച്ച ഇഗാലോ 2017 ലാണ് ചൈനീസ് സൂപ്പർ ലീഗിലേക്ക് മാറിയത്. 2015 മുതൽ 2019 വരെ നൈജീരിയൻ ദേശീയ ടീമിലും അംഗമായിരുന്ന ഇഗാലോ ഗ്രനാഡ, ഉദിനെസ് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement