“പ്ലേ ഓഫിൽ എത്താൻ ആകും എന്ന് ഇപ്പോഴും ഉറപ്പുണ്ട്” – ഇഷ്ഫാഖ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ എത്തും എന്ന് ഇപ്പോഴും ഉറപ്പ് ഉണ്ട് എന്ന് കേരള ബ്ലാസ്റ്റെഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ്. ഇനി നാലു മത്സരങ്ങളും വിജയിച്ചാൽ മാത്രം പ്ലേ ഓഫ് പ്രതീക്ഷ ഉള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ ഇപ്പോഴും ബ്ലാസ്റ്റേ്ഴ്സിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ഇഷ്ഫാഖ് പറയുന്നു. രണ്ട് മത്സരങ്ങൾ തുടർച്ചയായി വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം വരും എന്നും ഇഷ്ഫാഖ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യം ആണ് പ്രശ്നം എന്നും ഇഷ്ഫാഖ് പറഞ്ഞു. സീസണിൽ ഉടനീളം കേരള ബ്ലാസ്റ്റേഴ്സ് മികച്ച ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. എന്നാൽ ഡിഫൻസീവ് ആയ ചില പിഴവുകളിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടികൾ നേരിട്ടത്. അത്തരം തെറ്റുകൾ ഇനി ആവർത്തിക്കില്ല‌ ഇഷ്ഫാഖ് പറഞ്ഞു. ഈ ടീമിന് ഇനിയും സമയം നൽകിയാൽ മികച്ച റിസൾട്ടും കാണാൻ കഴിയും എന്നും ഇഷ്ഫാഖ് പറയുന്നു.

Advertisement