ചെൽസി അക്കാദമി താരം ഇനി ബ്രൈറ്റനിൽ

- Advertisement -

നീണ്ട 12 വർഷങ്ങൾ നീണ്ട ചെൽസി കരിയറിന് അവസാനം കുറിച്ച് താരിഖ് ലാംപ്റ്റി പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റനിൽ ചേർന്നു. താരത്തിന് ചെൽസി പുതിയ കരാർ വാഗ്ദാനം നൽകിയിരുന്നു എങ്കിലും താരം അത് നിരസിക്കുകയായിരുന്നു. ചെൽസി അക്കാദമി വഴി വളർന്നു വന്ന താരം ഈ സീസണിൽ ആണ് ആദ്യമായി സീനിയർ ടീമിൽ അരങ്ങേറിയത്.

19 വയസുകാരനായ താരിഖ് ലാംപ്റ്റി റൈറ്റ് ബാക് പൊസിഷനിൽ ആണ് കളിക്കുന്നത്. നിലവിൽ ചെൽസിയിൽ റീസ് ജെയിംസ് ആദ്യ ഇലവനിലേക്ക് കടന്നു വന്നതോടെ അവസരങ്ങൾ കുറയും എന്ന ഭയമാണ് താരത്തെ ക്ലബ്ബ് വിടാൻ പ്രേരിപ്പിച്ചത്‌. 2006 ൽ തന്റെ ആറാം വയസിലാണ് താരം ചെൽസി അക്കാദമിയിൽ എത്തുന്നത്. മൂന്നര വർഷത്തെ കരാറാണ് താരത്തിന് ബ്രൈറ്റൻ നൽകിയിരിക്കുന്നത്.

Advertisement