വിരാടിൽ നിന്ന് ക്യാപ്റ്റന്‍സി മാറ്റുന്നത് ക്രിക്കറ്റിനോട് ചെയ്യുന്ന പാതകം – ഗ്രെയിം സ്വാന്‍

വിരാട് കോഹ്‍ലിയിൽ നിന്ന് ക്യാപ്റ്റന്‍സി മാറ്റുകയെന്നത് ചിന്തിക്കുക പോലും ചെയ്തുകൂടാത്ത കാര്യമാണെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാന്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി വിരാടിനെ ക്യാപ്റ്റന്‍സിയിൽ നിന്ന് മാറ്റണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിനെതിരെയാണ് സ്വാന്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.

വിരാട് കോഹ്‍ലിയുടെ അത്രയും പാഷനുള്ള താരങ്ങള്‍ വളരെ അപൂര്‍വ്വമാണെന്നും ഓരോ തവണ വിക്കറ്റ് നേടുമ്പോളും താരം നൂറ് ശതമാനം ആത്മാര്‍ത്ഥമായാണ് അതിനെ സമീപിക്കുന്നതെന്നും കോഹ്‍ലി ശരിക്കും ഒരു ചാമ്പ്യന്‍ താരമാണെന്നും സൂപ്പര്‍സ്റ്റാര്‍ ആണെന്നും സ്വാന്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന് ഉരുക്കിന്റെ കരുത്ത് നല്‍കിയ താരമാണ് കോഹ്‍ലിയെന്നും താരത്തിൽ നിന്ന് ഇപ്പോള്‍ ക്യാപ്റ്റന്‍സി എടുത്ത് മാറ്റുന്നത് ക്രിക്കറ്റിനോട് ചെയ്യുന്ന മഹാപരാധം ആണെന്നും സ്വാന്‍ സൂചിപ്പിച്ചു.