ലീഗ് കപ്പിൽ തോറ്റെങ്കിലും മെൻഡിയുടെ പ്രകടനം മികച്ചതായിരുന്നെന്ന് ഫ്രാങ്ക് ലാമ്പർഡ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗ് കപ്പിൽ ടോട്ടൻഹാമിനോട് തോറ്റെങ്കിലും ഗോൾ കീപ്പർ മെൻഡിയുടെ അരങ്ങേറ്റ മത്സരത്തിലെ പ്രകടനം മികച്ചയിരുന്നെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പർഡ്. മെൻഡി പല ക്രോസ്സുകളും കൈപ്പിടിയിൽ ഒതുക്കിയെന്നും താരത്തിന്റെ പ്രകടനത്തിൽ താൻ വളരെയധികം സന്തോഷവാനാണെന്നും ലാമ്പർഡ് പറഞ്ഞു. 23 മില്യൺ പൗണ്ട് നൽകിയാണ് ചെൽസി റെന്നെയിൽ നിന്ന് ഗോൾ കീപ്പർ എഡൗർഡ് മെൻഡിയെ ചെൽസി ടീമിൽ എത്തിച്ചത്. ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്ന കെപ അരിസബലാഗയുടെ മോശം ഫോമിനെ തുടർന്നാണ് ചെൽസി പുതിയ ഗോൾ കീപ്പറെ ടീമിൽ എത്തിച്ചത്.

മെൻഡി മത്സരത്തിന്റെ രണ്ടാം പകുതിയിൽ മികച്ച ഒരു സേവ് നടത്തുകയും ചെയ്തിരുന്നു. അതെ സമയം പെനാൽറ്റി ഷൂട്ട് ഔട്ടിൽ എത്തിയ മത്സരതിൽ ടോട്ടൻഹാമിന്റെ ഒരു പെനാൽറ്റി പോലും രക്ഷപെടുത്താൻ മെൻഡിക്കായിരുന്നില്ല. മത്സരത്തിൽ ചെൽസിക്ക് വേണ്ടി അവസാന കിക്ക്‌ എടുത്ത മേസൺ മൗണ്ട് പെനാൽറ്റി പുറത്തടിച്ചു കളയുകയും ടോട്ടൻഹാം ലീഗ് കപ്പിന്റെ ക്വർട്ടർ ഫൈനൽ ഉറപ്പിക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാനാവാതെ പോയതാണ് പരാജയത്തിന് കാരണമെന്നും ഫ്രാങ്ക് ലാമ്പർഡ്