ചൈനക്കെതിരെയുള്ള സഹൃദ മത്സരത്തിൽ ഇന്ത്യയുടെ പ്രതിരോധം നിർണ്ണായകമാണെന്നു ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. എതിരാളികൾക്ക് ഒരു അവസരവും നൽകാതെ ഇന്ത്യ പ്രതിരോധിക്കേണ്ടി വരുമെന്നും സുനിൽ ഛേത്രി പറഞ്ഞു. മികച്ച പ്രതിരോധം സൃഷ്ട്ടിക്കുന്നതിനോടപ്പം അവസരം ലഭിക്കുമ്പോൾ ചൈനയെ കൗണ്ടർ അറ്റാക്ക് ചെയ്യണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
എവേ ഗ്രൗണ്ടിൽ ഇന്ത്യയുടെ പ്രകടനം മോശമാണെന്നും അത് മെച്ചപ്പെടുത്താൻ ചൈനക്കെതിരെ ശ്രമിക്കുമെന്നും സുനിൽ ഛേത്രി പറഞ്ഞു. പ്രതിരോധവും ആക്രമണവും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ചൈനയെ പ്രധിരോധിക്കാൻ കഴിയുമെന്ന് പറഞ്ഞ ഛേത്രി ഒരു ടീമെന്ന നിലയിൽ ഇന്ത്യ ഒത്തിണക്കം കാണിച്ചില്ലെങ്കിൽ ചൈനക്കെതിരെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും ഛേത്രി പറഞ്ഞു. ചൈനയെ പോലെ ഒരു ടീമിനെതിരെ കളിക്കുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ ചൈനയുമായി സ്ഥിരമായി ഇന്ത്യ കാളികാത്തത് വിചിത്രമാണെന്നും ഛേത്രി പറഞ്ഞു. 21 വർഷത്തിന് ശേഷമാണു ഇന്ത്യ ചൈനയെ നേരിടുന്നത്.