ഒഡോയി തിളങ്ങി, ചെൽസി എഫ് എ കപ്പ് നാലാം റൗണ്ടിൽ

യുവ താരം ഹഡ്സൻ ഓഡോയി തിളങ്ങിയ മത്സരത്തിൽ ചെൽസിക്ക് മികച്ച ജയം. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ലംപാർഡിന്റെ ടീം മറികടന്നത്. ജയത്തോടെ ചെൽസി നാലാം റൗണ്ടിൽ പ്രവേശിച്ചു.

കളിയുടെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം ആണ് ചെൽസി സ്വന്തം മൈതാനത്ത് പുലർത്തിയത്. കളിയുടെ ആറാം മിനുട്ടിൽ തന്നെ ചെൽസി കളിയിൽ മുന്നിലെത്തി. ഓഡോയിയുടെ ഷോട്ട് തടുക്കാൻ നോട്ടിങ്ഹാം ഗോളിക്കായില്ല. പിന്നീട് 33 ആം മിനുട്ടിൽ ബാർക്ലിയുടെ ഗോളിന് വഴി ഒരുക്കിയതും ഓഡോയിയുടെ ഷോട്ട് ആയിരുന്നു. രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്ത് എടുത്തെങ്കിലും ലീഡ് ഉയർത്താൻ ചെൽസിക്ക് സാധിച്ചില്ല. റീസ് ജെയിംസ്, ഓഡോയി, ക്രിസ്റ്റിയന്സൻ അടക്കമുള്ളവർക്ക് അവസരം നൽകിയാണ് ലംപാർഡ് ചെൽസിയെ ഇറക്കിയത്.

Previous articleഇത് കേരളം ആഗ്രഹിച്ച കേരള ബ്ലാസ്റ്റേഴ്സ്!! ഹൈദരബാദിന്റെ വലനിറച്ച ജയം
Next articleമിഡിൽസ്ബ്രോയോട് സമനില മാത്രം, സ്പർസ് എഫ് എ കപ്പ് റിപ്ലെ കളികേണ്ടി വരും