മിഡിൽസ്ബ്രോയോട് സമനില മാത്രം, സ്പർസ് എഫ് എ കപ്പ് റിപ്ലെ കളികേണ്ടി വരും

- Advertisement -

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ രണ്ടാം ഡിവിഷൻ ടീമായ മിഡിൽസ്ബ്രോക് എതിരെ ശക്തമായ ടീമിനെ ഇറകിയിട്ടും മൗറീഞ്ഞോയുടെ സ്പർസിന് രക്ഷയില്ല. 1-1 ന്റെ സമനില വഴങ്ങിയതോടെ അവർ ഇനി സ്വന്തം മൈതാനത്ത് റിപ്ലെ മത്സരം കളികേണ്ടി വരും.

ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം പിറകിൽ പോയ സ്പർസിനെ ലൂക്കാസ് മോറയാണ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. കളിയുടെ 50 ആം മിനുട്ടിൽ ഫ്ലെച്ചറിന്റെ ഗോളിൽ മുന്നിൽ എത്തിയ ബോറോക്ക് പക്ഷെ ലീഡ് ഏറെ നേരം കാക്കാൻ സാധിച്ചില്ല. 61 ആം മിനുട്ടിൽ ഹെഡറിലൂടെ മോറ സ്പർസിന്റെ മാനം കാത്ത സമനില ഗോൾ നേടി.

Advertisement