പ്രീമിയർ ലീഗിൽ തുടർ ജയങ്ങളുമായി കുതിക്കുന്ന ചെൽസിക്ക് ഇന്ന് ലണ്ടൻ ഡർബി. ക്രിസ്റ്റൽ പാലസിന് എതിരെയാണ് ലംപാർഡിന്റെ ടീമിന് ഇന്നത്തെ മത്സരം. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 6 മണിക്കാണ് കിക്കോഫ്.
ചെൽസിയിൽ പരിക്കേറ്റ റോസ് ബാർക്ലിക്ക് കളിക്കാനാവില്ല എങ്കിലും എൻഗോലോ കാന്റെ തിരിച്ചെത്തിയത് ലംപാർഡിന് ആശ്വാസമാകും. മേസൻ മൗണ്ടിന് നേരിയ പരിക്ക് ഉണ്ടെങ്കിലും താരം ഇന്ന് ടീമിൽ ഉണ്ടാകാനാണ് സാധ്യത. പാലസ് നിരയിൽ കാഹിൽ, കുയാറ്റെ എന്നിവർക്ക് നേരിയ പരിക്കാണ് ഉള്ളത്. പക്ഷെ ഇരുവരും ആദ്യ ഇലവനിൽ ഉണ്ടായേക്കും. മുൻ ചെൽസി ക്യാപ്റ്റൻ കൂടിയായ കാഹിൽ ക്ലബ്ബ് വിട്ട ശേഷം ആദ്യമായാണ് സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് മടങ്ങി എത്തുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ട്.