സ്പാനിഷ് ഇതിഹാസ ഗോൾകീപ്പറായ ഐകർ കസിയസ് തിങ്കളാഴ്ച ആശുപത്രി വിടും. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കസിയസ് അവസാന രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. കസിയസിന്റെ ആരോഗ്യനിലയിൽ പൂർണ്ണ തൃപ്തി വരികയാണെങ്കിൽ തിങ്കളാഴ്ചയീടെ താരത്തെ ആശുപത്രി വിടാൻ ഡോക്ടർമാർ അനുവദിക്കും.
ഇപ്പോൾ പോർട്ടോയുടെ താരമായ കസിയസ് ഇനി ക്ലബിമായി ഗ്ലോവ് അണിയാം സാധ്യതയില്ല. കസിയസിനോട് ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ഡോക്ടർമാർ നിർദേശം നൽകിയതായാണ് സൂചന. കുടുംബവുമായി ആലോചിച്ച ശേഷമാകും കസിയസ് ഈ വിഷയത്തിൽ തീരുമാനം എടുക്കുക. പോർട്ടോയ്ക്ക് ആയി പരിശീലനം നടത്തുന്നതിന് ഇടയിൽ ആയിരുന്നു കസിയസ് ഹൃദയാഘാതം നേരിട്ടത്. റയൽ മാഡ്രിഡ് ഇതിഹാസം കൂടുയായ കസിയസ് ഇനിയും ഫുട്ബോളിൽ ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.