ആഴ്‌സണൽ പ്ലയർ ഓഫ് ദി സീസൺ അവാർഡ് ലാകസറ്റെക്ക്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്‌സണലിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമായി ലാകസറ്റെ തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടൻ ക്ലബ്ബിന്റെ ആരാധകരുടെ 35 ശതമാനം വോട്ട് നേടിയാണ് ലാകസറ്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ സീസണിൽ ആഴ്‌സണലിന് വേണ്ടി 46 മത്സരങ്ങൾ കളിച്ച ലാകസറ്റെ 18 ഗോളുകളും 12 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് സെമി ഫൈനലിൽ വലൻസിയക്കെതിരെ ആഴ്‌സണൽ 3-1ന് ജയിച്ചപ്പോൾ ലാകസറ്റെ രണ്ടു ഗോളുകൾ നേടിയിരുന്നു. ടോപ് ഫോർ പോരാട്ടത്തിലും യൂറോപ്പ ലീഗ് കിരീടത്തിനും വേണ്ടി പൊരുതുന്ന ആഴ്‌സണലിന് ലാകസറ്റെയുടെ പ്രകടനം തുണയായിരുന്നു. ഈ സീസണിൽ ലിവർപൂൾ, ടോട്ടൻഹാം, ചെൽസി, നാപോളി, വലൻസിയ എന്നീ പ്രമുഖർക്കെതിരെ ലാകസറ്റെ ഗോൾ നേടിയിരുന്നു.