കേരളത്തിന്റെ ഒരുമയെന്ന സന്ദേശവുമായി ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ(IIMK) ആഭിമുഖ്യത്തില്‍ നടത്തുന്ന പത്തമത് കാലിക്കറ്റ് ഹാഫ് മാരത്തോണ്‍ ഫെബ്രുവരി 24 നു നടക്കും. പ്രളയ ദുരിതത്തെയും നിപ്പ ബാധയെയും അതിജീവിച്ച കേരള ജനതയുടെ ഒത്തോരുമയെ ആഘോഷിക്കുകയാണ് ഇത്തവണത്തെ കാലിക്കറ്റ് ഹാഫ് മാരത്തോൺ സംഘടിപ്പിക്കുന്നത്.
കാലിക്കറ്റ് മരത്തോണിനോടനുബന്ധിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ കോഴിക്കോടിനെയറിയാൻ മോണിങ് വാക്ക്, ഫ്ലാഷ് മോബും സൈക്കിള്‍ റാലിയും റോഡ് സുരക്ഷാ കാമ്പെയിൻ തുടങ്ങിയവയും ഒരുക്കിയിരുന്നു.
കാലിക്കറ്റ് മാരത്തോണില്‍ 21-km ഹാഫ്-മാരത്തോണും 10-km മിനി-മാരത്തോണും മത്സരയിനമായും പൊതുജനങ്ങള്‍ക്കായി 3-km വരുന്ന ഡ്രീം റണ്‍ മത്സരേതരയിനമായിട്ടുണ്ട്. കോഴിക്കോട് ബീച്ചില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് ആരംഭിക്കുന്ന മാരത്തോണ്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ കൂടെ കടന്നു പോകും. മാരത്തോണിന്റെ സമ്മാനത്തുക നാലര ലക്ഷമാണ്.
ഇനി മൂന്നു ദിവസം കൂടിയാണ് മരത്തോണിനായി ബാക്കിയുള്ളത്. താഴെ കാണുന്ന ലിങ്കിൽ കയറി മരത്തോണിനായി രെജിസ്റ്റർ ചെയ്യാം.