പത്തു പേരുമായി കളിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ മരണമാസ്സ് തിരിച്ചുവരവ്

- Advertisement -

ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഷാൾക്കെയ്ക്ക് എതിരെ എവേ മത്സരത്തിൽ 68ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി താരം ഓടമെണ്ടി ചുവപ്പ് കാർഡ് കണ്ട് കളം വിട്ടു. ആ സമയത്ത് സ്കോറ് ഷാൾക്കെ 2-1 മാഞ്ചസ്റ്റർ സിറ്റി എന്നായിരുന്നു. മാഞ്ചസ്റ്റർ സിറ്റി എന്ന വമ്പന്മാരെ ഷാൾക്കെ തോൽപ്പിക്കുകയാണെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ. പക്ഷെ പെപ് ഗ്വാർഡിയോളയുടെ ടീമിന്റെ പ്ലാനുകൾ മറ്റൊന്നായിരുന്നു.

ഫൈനൽ വിസിലിന് മുന്നെ പത്ത് പേരെ മാത്രം വെച്ച് പൊരുതിയ മാഞ്ചസ്റ്റർ സിറ്റി 3-2ന്റെ വിജയം സ്വന്തമാക്കി. 85ആം മിനുട്ടിലെ സാനെയുടെ ഒരു അത്ഭുത ഫ്രീകിക്കും പിന്നെ ഇഞ്ച്വറി ടൈമിലെ സ്റ്റെർലിംഗ് ഗോളുമാണ് സിറ്റിയുടെ തിരിച്ചുവരവ് പൂർത്തിയാക്കിയത്. സിറ്റിക്കായി കളിയുടെ തുടക്കത്തിൽ അഗ്വേറോ സ്കോർ ചെയ്തിരുന്നു. പിന്നീട് രണ്ട് പെനാൾട്ടികൾ ആണ് ഷാൽക്കെയെ 2-1 എന്ന സ്കോറിലേക്ക് എത്താൻ സഹായിച്ചത്.

ഈ വിജയം മാഞ്ചസ്റ്റർ സിറ്റിയുടെ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി‌. സ്വന്തം തട്ടകത്തിൽ എളുപ്പത്തിൽ ജയിച്ച് സിറ്റി ക്വാർട്ടറിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

Advertisement