പുതിയ ടീമുകള്‍ക്ക് ലേലത്തിന് പുറത്തും വാങ്ങാനുള്ള അവസരം, ഈ നീക്കം ബിസിസിഐ പരിഗണനയിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ പുതുതായി എത്തുന്ന രണ്ട് ടീമുകള്‍ക്ക് ലേലത്തിന് പുറത്ത് നിന്നം താരങ്ങളെ വാങ്ങുവാനുള്ള അവസരം ബിസിസിഐയുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള എട്ട് ഐപിഎൽ ടീമുകള്‍ക്കൊപ്പം തുല്യമായ സാധ്യത പുതിയ ടീമിനും ഉറപ്പാക്കുന്നതിനായാണ് ഈ നീക്കത്തിനായി ബിസിസിഐ മുതിരുന്നത്.

ലേലത്തിൽ പേര് നല്‍കിയ താരങ്ങളിൽ നിന്നാവും ഈ രീതിയിൽ പുതിയ ഫ്രാ‍ഞ്ചൈസികള്‍ക്ക് ചില താരങ്ങളെ വാങ്ങുവാന്‍ സാധിക്കുക. ഏത് രീതിയിലാണ് താരങ്ങളുടെ വേതനം തീരുമാനിക്കുക എന്നതെല്ലാം ഫ്രാഞ്ചൈസിയും താരവും തമ്മിലുള്ള നീക്കുപോക്കുകളെ ആശ്രയിച്ചായിരിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

രണ്ടോ മൂന്നോ താരങ്ങളെ ഇത്തരത്തിൽ സ്വന്തമാക്കുവാന്‍ ഫ്രാഞ്ചൈസികള്‍ക്ക് ആകുമെന്നാണ് അറിയുന്നത്.