ബാഴ്സലോണ തങ്ങളുടെ സ്പോർട്ടിങ് ഡയറക്ടർ ആയ പെപ് സെഗുറയെ പുറത്താക്കി. സമ്മർ ട്രാൻസ്ഫർ വിൻഡോ ഇനിയും ഒരു മാസം കൂടെ ബാക്കി നിൽക്കുന്ന നിർണായക സമയത്താണ് ബാഴ്സ അദ്ദേഹത്തെ പുറത്താക്കിയത് എന്നത് നിർണായകമാണ്. ബാഴ്സയുടെ പുതിയ സ്പോർട്ടിങ് ഡയറക്ടറായി മുൻ താരം എറിക് അബിദാൽ ചുമതലയേൽക്കും.
ക്ലബ്ബിന്റെ സാമ്പത്തികമായ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ല സമീപ കാലത്ത്. കേവലം 4 മില്യൺ യൂറോ മാത്രമാണ് ക്ലബ്ബ് കഴിഞ്ഞ വർഷം ലാഭം നേടിയത്. ശമ്പള ഇനത്തിൽ ഉള്ള ബാഴ്സയുടെ ഉയർന്ന ചിലവും സ്പോർട്ടിങ് ഡയറക്ടറുടെ ജോലി തെറിക്കുന്നതിൽ കാരണമായി എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ബാഴ്സ അകാദമിയായ ല മെസിയയുടെ ചുമതല മുൻ താരം പാട്രിക് ക്ലെയ്‌വർട് ഏറ്റെടുത്തിരുന്നു.