“സിറ്റിയുടെ ഏറ്റവും വലിയ മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ളത് തന്നെ”

- Advertisement -

അടുത്ത ഞായറാഴ്ച പ്രീമിയർ ലീഗിലെ വമ്പൻ പോരിൽ മാഞ്ചസ്റ്റർ സിറ്റി ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെ നേരിടാൻ ഇരിക്കുകയാണ്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ മത്സര ലിവർപൂളുമായുള്ളത് അല്ല എന്ന് സിറ്റിയുടെ സ്ട്രൈക്കർ അഗ്വേറോ. ടെലിവിഷൻ പ്രേക്ഷകർക്ക് ചിലപ്പോൾ ലിവർപൂൾ സിറ്റി മത്സരമാകാം ക്ലാസികോ. പക്ഷേ തനിക്കും തന്റെ ടീമിനും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരമാണ് എന്നും ക്ലാസികോ‌ അഗ്വേറോ പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയുടെ ചിര വൈരികളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇപ്പോൾ യുണൈറ്റഡ് ഫോമിൽ അല്ലായെങ്കിൽ കൂടെ സിറ്റിക്ക് ഏറ്റവും പ്രധാനം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരം ആയിരിക്കും എന്ന് അഗ്വേറോ പറഞ്ഞു. ഇപ്പോഴത്തെ ഫോം വെച്ച് ലിവർപൂളിന് മാത്രമേ സിറ്റിയെ വേദനിപ്പിക്കാൻ ആവുകയുള്ളൂ എന്നും അഗ്വേറോ കൂട്ടിച്ചേർത്തു.

Advertisement