ഇനി സാം കെർ യൂറോപ്പിലേക്ക്!!

- Advertisement -

ഓസ്ട്രേലിയൻ സൂപ്പർ താരം സാം കെർ ഇനി യൂറോപ്പിൽ കളിക്കും. അവസാന കുറേ സീസണുകളായി സാം കെർ അമേരിക്ക വിട്ട് യൂറോപ്പിൽ എത്തും എന്ന് അഭ്യൂഹം ഉണ്ടാവാറുണ്ട് എങ്കിലും ഇത്തവണ അത് സത്യമാവുകയാണ്. അമേരിക്കയിലെ സീസൺ അവസാനിച്ചതോടെ താ‌ൻ ഇനി തന്റെ ക്ലബായ ചിക്കാഗോ റെഡ്സിലേക്ക് ഇല്ല എന്ന് സാൻ കെറി പ്രഖ്യാപിച്ചു. അവസാന മൂന്ന് സീസണുകളിലും അമേരിക്കൻ ലീഗിലെ ടോപ്പ് സ്കോറർ ആണ് കെർ.

കെറിനെ യൂറോപ്പിൽ എത്തിക്കാൻ വൻ ക്ലബുകൾ ഒക്കെ തയ്യാറെടുക്കുകയാണ്. ഇംഗ്ലീഷ് ക്ലബായ ചെൽസിയാണ് കെറിനായി മുന്നിൽ ഉള്ളത്. അടുത്ത വർഷം മുതൽ വനിതാ ലാലിഗയിൽ പുതിയ ബ്രാൻഡായി എത്തുന്ന റയൽ മാഡ്രിഡും, ഫ്രഞ്ച് ക്ലബായ പി എസ് ജിയും ഒക്കെ കെറിന് പിറകിൽ ഉണ്ട്‌.

Advertisement