ഇഗയെ വീഴ്ത്തി സബലങ്ക, ഡബ്യു.ടി.എ ഫൈനൽസ് ഫൈനലിൽ സബലങ്ക, ഗാർസിയ പോരാട്ടം

Wasim Akram

ഡബ്യു.ടി.എ ഫൈനൽസ് ഫൈനലിൽ ആറാം സീഡ് കരോളിന ഗാർസിയയും ഏഴാം സീഡ് ആര്യാന സബലങ്കയും ഏറ്റുമുട്ടും. അഞ്ചാം സീഡ് ഗ്രീക്ക് താരം മരിയ സക്കാറിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് ഗാർസിയ ഫൈനലിൽ എത്തിയത്. നാലു തവണ എതിരാളിയെ ബ്രേക്ക് ചെയ്ത ഗാർസിയ 6-3, 6-2 എന്ന സ്കോറിന് ജയം കാണുക ആയിരുന്നു. കരിയറിലെ ഏറ്റവും വലിയ ഫൈനൽ ആണ് ഗാർസിയക്ക് ഇത്.

ഡബ്യു.ടി.എ

അതേസമയം ഒന്നാം നമ്പർ താരം ഇഗ സ്വിറ്റകിനെ ആര്യാന സബലങ്ക മൂന്നു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തുക ആയിരുന്നു. 6-2, 2-6, 6-1 എന്ന സ്കോറിന് ആയിരുന്നു സബലങ്കയുടെ ജയം. 12 ഏസുകൾ മത്സരത്തിൽ ഉതിർത്ത സബലങ്ക 6 തവണ എതിരാളിയെ ബ്രേക്ക് ചെയ്യുകയും ചെയ്തു. ഈ സീസണിൽ സബലങ്ക ആദ്യമായി ആണ് ഇഗയെ തോൽപ്പിക്കുന്നത്. കരിയറിലെ ഏറ്റവും വലിയ ഫൈനൽ ആണ് സബലങ്കക്കും ഇത്.