ക്ലാസ് കാണിച്ച് ഫിലിപ്പ് കോസ്റ്റിച്ച്! സീരി എയിൽ ഇന്റർ മിലാനെ വീഴ്ത്തി യുവന്റസ്

20221107 082446

ചാമ്പ്യൻസ് ലീഗിൽ അടക്കം നേരിട്ട കടുത്ത നിരാശക്ക് ഇടയിൽ ഇന്റർ മിലാനെ സീരി എയിൽ മറികടന്നു യുവന്റസ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു യുവന്റസ് ജയം. ജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും അവർക്ക് ആയി. അതേസമയം യുവന്റസിനെക്കാൾ ഒരു പോയിന്റ് മാത്രം പിറകിൽ ആണെങ്കിലും ഇന്റർ ഏഴാം സ്ഥാനത്തേക്ക് പുറം തള്ളപ്പെട്ടു. 13 മത്സരങ്ങളിൽ ഇന്ററിന്റെ ആദ്യ പരാജയം ആണ് ഇത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം വ്യത്യസ്തമായ യുവന്റസിനെ ആണ് രണ്ടാം പകുതിയിൽ കണ്ടത്.

യുവന്റസ്

അതുഗ്രൻ പ്രകടനം പുറത്ത് എടുത്ത ഫിലിപ് കോസ്റ്റിച്ചിന്റെ മികച്ച ഓട്ടത്തിനും പാസിനും ശേഷം 52 മത്തെ മിനിറ്റിൽ അഡ്രിയൻ റാബിയോറ്റ് യുവക്ക് മുൻതൂക്കം നൽകി. 65 മത്തെ മിനിറ്റിൽ കോസ്റ്റിച്ചിന്റെ തന്നെ പാസിൽ നിന്നു ഡാനിലോ ഗോൾ നേടിയെങ്കിലും ഇതിനു മുമ്പ് ഡാനിലോ ഹാന്റ് ബോൾ കണ്ടത്തിയ വാർ അത് അനുവദിച്ചില്ല. എന്നാൽ 84 മത്തെ മിനിറ്റിൽ കോസ്റ്റിച്ചിന്റെ ക്ലാസ് ഒരിക്കൽ കൂടി യുവന്റസിന് രക്ഷക്ക് എത്തി. ഇത്തവണ താരത്തിന്റെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ നിക്കോളോ ഫാഗിയോളി ഗോൾ നേടിയതോടെ യുവന്റസ് ജയം ഉറപ്പിച്ചു. ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ നാലാം ജയം ആണ് യുവന്റസിന് ഇത്. ഈ ജയം അല്ലഗ്രിക്ക് വലിയ ആശ്വാസം ആണ് നൽകുക.