ഖത്തർ ഓപ്പൺ സാനിയ മിർസ സെമി ഫൈനലിൽ

Newsroom

സാനിയ മിർസ ഖത്തറിലെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് മികച്ച വിജയത്തോടെ സാനിയ ഖത്തറ്റ് ഓപ്പൺ ഡബിൾസിൽ സെമി ഫൈനലിലേക്ക് കടന്നു. സാനിയ മിർസയും സ്ലൊവേനിയൻ താരം ആൻഡ്രെജ ക്ലെപാകും ചേർന്ന സഖ്യം നാലാം സീഡായ അന്ന ബ്ലിങ്കോവ – ഗബ്രിയേല ഡെബ്രൊവസ്കി സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ 6-2, 6-0 എന്ന സ്കോറിനായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം.

കഴിഞ്ഞ റൗണ്ടിൽ ഉക്രൈൻ സഹോദരിമാരായ നാദിയ കുഷെനോക്, ല്യുദ്മില കുഷെനോ സഖ്യത്തെ ആയിരുന്നു സാനിയ സഖ്യം പരാജയപ്പെടുത്തിയത്. സെമി ഫൈനലിൽ Nicole Melichar-Demi Schurrs സഖ്യവും Bethanie Mattek-Sands – Jessica Pegula സഖ്യവും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും സാനിയ സഖ്യം നേരിടുക.