മാറ്റിവെച്ച നാപോളി യുവന്റസ് മത്സരത്തിന്റെ പുതിയ തിയതി ആയി

Img 20210228 031629
Credit: Twitter
- Advertisement -

സീരി എയിൽ ഈ സീസൺ തുടക്കത്തിൽ കൊറോണ കാരണം മാറ്റിവെച്ചിരുന്ന നാപോളിയും യുവന്റസും തമ്മിലുള്ള മത്സരത്തിന് പുതിയ തീയതി ആയി. മാർച്ച് 17നാണ് മത്സരം നടക്കുക. നേരത്തെ നാപോളിക്ക് കൊറോണ കാരണം യുവന്റസ് ഗ്രൗണ്ടിൽ എത്താൻ ആവാത്തത് കൊണ്ടായിരുന്നു കളി ഉപേക്ഷിച്ചത്.

ആദ്യം നാപോളിക്ക് തോൽവിയും ഒപ്പം ഒരു പോയിന്റും ആയിരുന്നു ലീഗ് അധികൃതർ വിധിച്ചത്. പിന്നീട് ആ നടപടിക്ക് എതിരെ നാപോളി അപ്പീൽ നൽകുകയും തുടർന്ന് കളി നടത്താൻ തീരുമാനിക്കുകയുമായിരുന്നു. ഈ മത്സരം വിജയിച്ച് ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനുമായുള്ള പോയിന്റ് ദൂരം കുറക്കുകയാകും യുവന്റസ് ലക്ഷ്യം.

Advertisement