പരാജയത്തിന് പിറകെ റഫറിക്ക് എതിരെ രൂക്ഷ വിമർശനവും ആയി പി.എസ്.ജിയുടെ മാർകോ വെറാറ്റി

Wasim Akram

Screenshot 20220220 090605
Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ലീഗ് വണ്ണിൽ നാന്റ്സിന് എതിരെ നേരിട്ട അപ്രതീക്ഷിത തോൽവിക്ക് പിറകെ റഫറിയെ രൂക്ഷമായി വിമർശിച്ച് പി.എസ്.ജിയുടെ ഇറ്റാലിയൻ മധ്യനിര താരം മാർകോ വെറാറ്റി രംഗത്ത്. മത്സര ശേഷം റഫറിക്ക് നേരെയുള്ള തന്റെ അതൃപ്തി താരം പരസ്യമാക്കി. കിലിയൻ എമ്പപ്പെയെ ഫൗൾ ചെയ്ത നാന്റ്സ് താരം ഡെന്നിസ് അപ്പിയക്ക് രണ്ടാം മഞ്ഞ കാർഡ് നൽകാത്തത് ആണ് താരത്തെ പ്രകോപിച്ചത്.

ആദ്യം ഗോളിലേക്കുള്ള എമ്പപ്പയുടെ നീക്കം തടഞ്ഞ അപ്പിയക്ക് ചുവപ്പ് കാർഡ് നൽകിയെങ്കിലും വാർ ഇത് മഞ്ഞ കാർഡ് ആണ് എന്ന് വിധിക്കുക ആയിരുന്നു. ഇതിനു ശേഷവും ഫൗളുകൾ തുടർന്ന താരം മറ്റൊരു ഫൗൾ എമ്പപ്പെയെ ഏൽപ്പിച്ചു. ഇതിനു മഞ്ഞ കാർഡ് നൽകാത്തത് പി.എസ്.ജി താരങ്ങളെ പ്രകോപിക്കുക ആയിരുന്നു. എങ്ങനെയാണ് താരം ചുവപ്പ് കാർഡിൽ നിന്നു രക്ഷപ്പെട്ടത് എന്നു ചോദിച്ച വെറാറ്റി റഫറിയാണ് ടീമിനെ തോൽപ്പിച്ചത് എന്നു തുറന്നടിച്ചു. പരുക്കൻ കളി പുറത്തെടുത്ത നാന്റ്സ് 16 ഫൗളുകൾ ആണ് മത്സരത്തിൽ വഴങ്ങിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു പാരീസിന്റെ സൂപ്പർ താരങ്ങൾ ഇന്ന് പരാജയം നേരിട്ടത്.