രണ്ടു ചാമ്പ്യഷിപ്പ് പോയിന്റുകൾ അതിജീവിച്ചു വനിത ഡബിൾസ് കിരീടം ഷെയ്-മെർട്ടൻസ് സഖ്യത്തിന്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡൺ വനിതാ ഡബിൾസിൽ ആവേശകരമായ ഫൈനലിന് ശേഷം കിരീടം തായ്‌വാൻ ബെൽജിയം സഖ്യമായ ഷെയ് സു-വെയ്, എൽസി മെർട്ടൻസ് സഖ്യത്തിന്. അവിശ്വസനീയം ആയ വിധം സ്കോറുകൾ മാറിമറിഞ്ഞ മത്സരത്തിൽ രണ്ടാം സെറ്റിൽ 2 ചാമ്പ്യൻഷിപ്പ് പോയിന്റുകൾ രക്ഷിച്ചാണ് ഷെയ്-മെർട്ടൻസ് സഖ്യം മത്സരത്തിൽ തിരിച്ചു വന്നത്. റഷ്യൻ സഖ്യം ആയ എലെന വെസിനിന, വെറോണിക്ക കുഡർമെറ്റോവ സഖ്യത്തെയാണ് ഷെയ്-മെർട്ടൻസ് സഖ്യം ഫൈനലിൽ മറികടന്നത്. ആദ്യ സെറ്റ് 6-3 കയ്യിലാക്കിയ റഷ്യൻ സഖ്യം മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ നിർണായക സമയത്ത് ബ്രൈക്ക് നേടിയ റഷ്യൻ സഖ്യം ചാമ്പ്യൻഷിപ്പിന് ആയി സർവ് ചെയ്യാൻ ഒരുങ്ങി.

തുടർന്ന് 2 ചാമ്പ്യൻഷിപ്പ് പോയിന്റുകൾ ആണ് റഷ്യൻ സഖ്യം സൃഷ്ടിച്ചത്. എന്നാൽ ഇത് രണ്ടും രക്ഷിച്ച ഷെയ്-മെർട്ടൻസ് സഖ്യം ആ സർവീസ് ബ്രൈക്ക് ചെയ്തു. തുടർന്ന് 7-5 നു സെറ്റ് നേടിയ ഷെയ്-മെർട്ടൻസ് സഖ്യം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ അതിശക്തമായ പോരാട്ടം ആണ് കണ്ടത്. ബ്രൈക്ക് ചെയ്തും ബ്രൈക്ക് തിരിച്ചു പിടിച്ചും ഇരു ടീമുകളും പൊരുതിയപ്പോൾ മത്സരം 16 ഗെയിമുകൾ ആണ് നീണ്ടത്. ഒടുവിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ഷെയ്-മെർട്ടൻസ് സഖ്യം സെറ്റ് 9-7 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. റഷ്യൻ സഖ്യത്തിന്റെ സർവീസ് 6 തവണ ബ്രൈക്ക് ചെയ്ത അവർ 5 തവണ ബ്രൈക്ക് വഴങ്ങുകയും ചെയ്തു. ഡബിൾസിൽ ഇതിഹാസ സമാനമായ താരമായ ഷെയ് സു-വെയിക്ക് ഇത് മൂന്നാം വിംബിൾഡൺ കിരീടം ആണ്. 2013, 2019 വർഷങ്ങളിൽ വ്യത്യസ്ത പങ്കാളികളും ആയി കിരീടം ഉയർത്തിയ ഷെയ് തുടർച്ചയായ രണ്ടാം വർഷം ഇത്തവണ എൽസി മെർട്ടൻസുമായി ചേർന്നു വിംബിൾഡൺ കിരീടം ഉയർത്തി.