യൂറോ കപ്പ് ഫൈനലിൽ ഇറ്റലി നീല ജേഴ്സിയിൽ, ഇംഗ്ലണ്ട് വെള്ള ജേഴ്സിയും

Picsart 07 10 10.59.44

യൂറോ കപ്പ് ഫൈനലിൽ നാളെ രണ്ടു ടീമുകളും അവരുടെ പരമ്പരാഗത ജേഴ്സിയിൽ ആകും ഇറങ്ങുക‌. ഇറ്റലി അവരുടെ സ്ഥിരം നിറമായ നീല ജേഴ്സിയും ഇംഗ്ലണ്ട് വെള്ള നിറത്തിലുള്ള ജേഴ്സിയും അണിയും. ഇരുവരും കിക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് മുട്ടുകുത്തി വംശീയതക്ക് എതിരെയുള്ള പോരാട്ടങ്ങൾക്ക് പിന്തുണ നൽകാനും ഇരു ടീമുകളും തീരുമാനിച്ചു.

1966 ലെ ലോകകപ്പ് ഫൈനലിന്റെ ഓർമ്മയിൽ ചുവപ്പ് നിറത്തിൽ ഇംഗ്ലണ്ട് ഇറങ്ങും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അത് വേണ്ട എന്ന് ടീം തീരുമാനിക്കുകയായിരുന്നു. ഇറ്റാലിയൻ ഗോൾകീപ്പർ ഡൊണ്ണരുമ്മ മഞ്ഞ നിറത്തിലും ഇംഗ്ലണ്ട് കീപ്പർ ജോർദാൻ പിക്ക്ഫോർഡ് പച്ചനിറത്തിലുമുള്ള ജേഴ്സിയിലുമാകും ഇറങ്ങുക.

Previous articleഎ ടി കെ മോഹൻ ബഗാനിൽ നിന്ന് എ ടി കെ മാറ്റണം എന്ന് ബഗാൻ ആരാധകർ
Next articleരണ്ടു ചാമ്പ്യഷിപ്പ് പോയിന്റുകൾ അതിജീവിച്ചു വനിത ഡബിൾസ് കിരീടം ഷെയ്-മെർട്ടൻസ് സഖ്യത്തിന്