അനായാസം മൂന്നാം റൗണ്ടിലേക്ക് മുന്നേറി സിറ്റിപാസ്, മൂന്നാം റൗണ്ടിൽ നിക് കിർഗിയോസ് എതിരാളി! ഷ്വാർട്സ്മാൻ പുറത്ത്

വിംബിൾഡൺ രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി നാലാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ്. ഓസ്‌ട്രേലിയൻ താരം ജോർദാൻ തോമ്പ്സണെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സിറ്റിപാസ് തകർത്തത്. മത്സരത്തിൽ ഒരു തവണ ബ്രൈക്ക് വഴങ്ങേണ്ടി വന്നെങ്കിലും 6 തവണയാണ് സിറ്റിപാസ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. 6-2, 6-3, 7-5 എന്ന സ്കോറിന് ആയിരുന്നു ഗ്രീക്ക് താരത്തിന്റെ ജയം. മൂന്നാം റൗണ്ടിൽ വാശിയേറിയ പോരാട്ടം ആണ് സിറ്റിപാസിനെ കാത്തിരിക്കുന്നത്. ചൂടൻ താരം ആയ ഓസ്‌ട്രേലിയയുടെ നിക് കിർഗിയോസ് ആണ് സിറ്റിപാസിന്റെ മൂന്നാം റൗണ്ടിലെ എതിരാളി.

Screenshot 20220630 220711

26 സീഡ് ഫിലിപ് ക്രാജിനോവിച്ചിനെ 6-2, 6-3, 6-1 എന്ന സ്കോറിന് 85 മിനിറ്റുകൾക്ക് തകർത്ത കിർഗിയോസ് തന്റെ നല്ല മുഖം ആണ് രണ്ടാം റൗണ്ടിൽ കാണിച്ചത്. 25 ഏസുകൾ മത്സരത്തിൽ ഉതിർത്ത താരം ആറു തവണ ബ്രൈക്ക് കണ്ടത്തുകയും ചെയ്തു. കിർഗിയോസ് നല്ല മുഖം കാണിച്ചാൽ സിറ്റിപാസ് മൂന്നാം റൗണ്ടിൽ വിയർക്കും എന്നുറപ്പാണ്. അതേസമയം സീഡ് ചെയ്യാത്ത ബ്രിട്ടീഷ് താരം ലിയാം ബ്രോഡിയോട് 6-2, 4-6, 0-6, 7-6, 6-1 എന്ന മാരത്തോൺ 5 സെറ്റ് മത്സരം പരാജയപ്പെട്ട പന്ത്രണ്ടാം സീഡ് അർജന്റീനയുടെ ഡീഗോ ഷ്വാർട്സ്മാൻ വിംബിൾഡൺ രണ്ടാം റൗണ്ടിൽ പുറത്തായി. ബ്രിട്ടീഷ് താരം അലസ്റ്റയിർ ഗ്രെയിനെ 6-3, 7-6, 6-3 എന്ന സ്കോറിന് തകർത്ത പതിനൊന്നാം സീഡ് അമേരിക്കയുടെ ടൈയിലർ ഫ്രിറ്റ്സും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.