5 സെറ്റ് പോരാട്ടത്തിൽ റൂബ്ലേവിനെ വീഴ്‌ത്തി ഫുസ്ച്ചോവിച്! മാരത്തോൺ പോരാട്ടം ജയിച്ചു ഖാചനോവ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

2021 ൽ പരസ്പരം കളിച്ച അഞ്ചാം മത്സരത്തിൽ റൂബ്ലേവിനു മേൽ ജയം കണ്ടു മാർട്ടൻ ഫുസ്ച്ചോവിച് 30 വർഷത്തിന് ശേഷം വിംബിൾഡൺ അവസാന എട്ടിൽ എത്തുന്ന ആദ്യ ഹംഗേറിയൻ താരമായി. വിംബിൾഡൺ ക്വാർട്ടറിൽ എത്തുന്ന മൂന്നാമത്തെ മാത്രം ഹംഗേറിയൻ താരം കൂടിയാണ് ഫുസ്ച്ചോവിച്. ആവേശകരമായ 5 സെറ്റ് പോരാട്ടം കണ്ട മത്സരത്തിൽ ആദ്യ സെറ്റ് 6-3 നു ജയിച്ച ഫുസ്ച്ചോവിച് രണ്ടും മൂന്നും സെറ്റുകൾ 6-4, 6-4 എന്ന സ്കോറിന് അഞ്ചാം സീഡ് ആയ റൂബ്ലേവിന് അടിയറവ് പറഞ്ഞു. എന്നാൽ നാലാം സെറ്റിൽ ബേഗൽ നേടി 6-0 നു ശക്തമായി തിരിച്ചടിച്ചു ഹംഗേറിയൻ താരം. 48 റാങ്കുകാരനായ ഫുസ്ച്ചോവിച് അഞ്ചാം സെറ്റിൽ ഇരട്ട ബ്രൈക്ക് നേടി തുടക്കത്തിൽ തന്നെ മുൻതൂക്കം നേടി എന്നാൽ ഒരു ബ്രൈക്ക് തിരിച്ചു പിടിച്ചു റൂബ്ലേവ് തിരിച്ചു വരവിനു ശ്രമം നടത്തി. എന്നാൽ അത് മികച്ച ടെന്നീസും ആയി മറികടന്ന ഹംഗേറിയൻ താരം സെറ്റ് 6-3 നു ജയിച്ചു അവസാന എട്ടിൽ സ്ഥാനം പിടിച്ചു. ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച് ആണ് ഫുസ്ച്ചോവിചിന്റെ എതിരാളി.

വമ്പൻ മാരത്തോൺ പോരാട്ടം ആണ് 25 സീഡ് ആയ റഷ്യൻ താരം കാരൻ ഖാചനോവും അമേരിക്കൻ താരം സെബാസ്റ്റ്യൻ കോർദയും തമ്മിൽ കണ്ടത്. അഞ്ച് സെറ്റ് പോരാട്ടത്തിൽ അവസാന സെറ്റ് 10-8 നു ജയിച്ചാണ് റഷ്യൻ താരം അവസാന എട്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 6-3 നു കോർദ നേടിയപ്പോൾ 6-4, 6-3 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടി ഖാചനോവ് തിരിച്ചടിച്ചു. എന്നാൽ 7-5 നു നാലാം സെറ്റ് നേടി അമേരിക്കൻ താരം മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. 18 ഗെയിമുകൾ നീണ്ട അഞ്ചാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി റഷ്യൻ താരം മത്സരം ജയിക്കുക ആയിരുന്നു. മത്സരത്തിൽ ഖാചനോവ് 17 ഏസുകൾ ഉതിർത്തു. 9 ബ്രൈക്കുകൾ വഴങ്ങിയ താരം 10 തവണ അമേരിക്കൻ താരത്തിന്റെ സർവീസും ബ്രൈക്ക് ചെയ്തു. ക്വാർട്ടറിൽ പത്താം സീഡ് ഷപവലോവ് ആണ് ഖാചനോവിന്റെ എതിരാളി. ഇലിയ ഇവാഷ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഏഴാം സീഡ് ഇറ്റലിയുടെ മറ്റെയോ ബരെറ്റിനിയും ക്വാർട്ടർ ഫൈനലിൽ എത്തി. 6-4, 6-3, 6-1 എന്ന സ്കോറിന് ആണ് ബരെറ്റിനി ജയിച്ചത്. ഫ്രഞ്ച് ഓപ്പണിനു ശേഷം തുടർച്ചയായ രണ്ടാം ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനൽ ആണ് ഇറ്റാലിയൻ താരത്തിന് ഇത്.