ടെൻ ഹാഗും പ്രതീക്ഷകളും, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ ആരംഭിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണായുള്ള ഒരുക്കം ആരംഭിച്ചു. ഇന്ന് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പ്രീസീസൺ ആരംഭിച്ചു. ഇന്ന് പുതിയ പരിശീലകൻ ടെൻ ഹാഗും താരങ്ങളും കാരിങ്ടണിൽ എത്തി. രാജ്യാന്തര ടീമുകളിൽ തിരക്കിലായിരുന്ന പ്രധാന താരങ്ങളിൽ പലരും വരും ആഴ്ചകളിൽ മാത്രമേ ടീമിനൊപ്പം ചേരു. ജൂലൈ 8നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ ടൂറിനായി വിദേശത്തേക്ക് പോകുന്നത്.
20220627 195157
ഇന്ന് പരിശീലകൻ ടെൻ ഹാഗും സഹ പരിശീലക സംഘവും കാരിങ്ടണി രാവിലെ തന്നെ എത്തി. വാൻ ഡെ ബീക്, മാർഷ്യൽ, ഡി ഹിയ, വാൻ ബിസാക, ലിൻഡെലോഫ്, ബ്രാണ്ടൻ വില്യംസ്, യുവ അർജന്റീന താരം ഗർനാചോ എന്നിവർ എല്ലാം ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രെയിനിങ് സെന്ററിൽ എത്തി. ഇന്ന് താരങ്ങൾ മെഡിക്കൽ പൂർത്തിയാക്കി നാളെ മുതൽ ടെൻ ഹാഗ് പരിശീലനം ആരംഭിക്കും. പ്രീസീസൺ പരിശീലനം ആരംഭിച്ചിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരെയും സൈൻ ചെയ്തിട്ടില്ല എന്നത് ആരാധകരെയും കോച്ചിനെയും വിഷമത്തിൽ ആക്കിയിട്ടുണ്ട്.

ജൂലൈ 12ന് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസണിലെ ആദ്യ മത്സരം നടക്കുന്നത്.