വിംബിൾഡൺ ഒന്നാം ദിനത്തിൽ, ഒന്നാം നമ്പർ കളികൾ

shabeerahamed

വിംബിൾഡൺ ആദ്യ ദിനം കാര്യമായ അട്ടിമറികൾ ഇല്ലാതെ പോയെങ്കിലും, കളികൾ പലതും കടികട്ടിയായിരിന്നു. ക്വോന് കൊറിയൻ ഒന്നാം നമ്പർ താരത്തിനെതിരെ ജോക്കോവിച്ച്‌ തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും, നാലാം സെറ്റിൽ കളി തീർത്തു. വിംബിൾഡൺ തുടങ്ങുന്നതിനു മുൻപ് ജോക്കോവിച്ച് തയ്യാറെടുപ്പു മത്സരങ്ങൾ കളിക്കാത്തതിന്റെ കുറവ് കാണാൻ ഉണ്ടായിരിന്നു. 6 / 3 , 3 / 6 , 6 / 3 , 6 / 4

സീഡില്ലാതെ കളിച്ച സ്റ്റാൻ വാവറിങ്ക ഒന്നാം റൗണ്ടിൽ പത്താം സീഡ് സിന്നറിനോട് നാല് സെറ്റിൽ അടിയറവു പറഞ്ഞു. പഴയ പ്രതാപം രണ്ടാം സെറ്റിൽ പുറത്തെടുത്തെങ്കിലും, പിന്നീട് ആ പഴയ വാവറിങ്കയുടെ നിഴൽ പോലും കോർട്ടിൽ കണ്ടില്ല. 7 / 5 , 4 / 6 , 6 / 3 , 6 / 2
20220628 095528
ഏഴാം സീഡ് പോളിഷ് താരം ഹ്യൂബർട് ഹുർക്കസ് ഒന്നാം റൗണ്ടിൽ സീഡ് ചെയ്യപ്പെടാത്ത സ്പാനിഷ് കളിക്കാരൻ ഡേവിഡോവിച്ച് ഫോക്കിനയോട് 5 സെറ്റ് കളിച്ചു അടിയറവു പറഞ്ഞു. ഒന്നാം റൗണ്ടിലെ ഏറ്റവും വാശിയേറിയ കളി ഇതായിരുന്നു എന്ന് പറയാം. ആദ്യ രണ്ട് സെറ്റ് നേടിയ ഫോക്കിന മൂന്നാം സെറ്റിൽ 5 -3 മുന്നിട്ട് നിന്നതിനു ശേഷം ആ സെറ്റ് നഷ്ടപ്പെടുത്തി. പിന്നീട് അഞ്ചാം സെറ്റ് ടൈ ബ്രെക്കറിൽ 10 -8 എന്ന നിലയിലാണ് കളി ജയിച്ചത്. 7(7) / 6(4) , 6 / 4 , 5 / 7 , 6 / 4, 2 / 6 , 7(10)/ 6(8)

പവർ ഹീറ്റിങ് കൊണ്ട് ശ്രദ്ധ നേടിയ ഒരു കളിയും ഇന്നലെ നടന്നു. എല്ലാവരും പ്രതീക്ഷയോടെ കാണുന്ന സ്പാനിഷ് താരം ആൽക്കറാസും, ജർമൻ യുവ കളിക്കാരൻ സ്ട്രാഫും തമ്മിലായിരുന്നു അത്. ഒരു ഘട്ടത്തിൽ ആൽക്കറാസ് തോൽക്കും എന്ന പ്രതീതി ഉളവാക്കിയ കളി അഞ്ചാമത്തെ സെറ്റിൽ തിരിച്ചു പിടിച്ചു സ്പാനിഷ് താരം മാനം കാത്തു. ഇത്ര ശക്തമായ ഷോട്സ് അടുത്ത കാലത്തു ഒരു ടെന്നീസ് കളിയിലും നമ്മൾ കണ്ടിട്ടില്ല. 6 / 4 , 5 / 7 , 6 / 4 , 6(3) / 7(7) , 4 / 6

ബ്രിട്ടീഷ്‌ താരം ആൻഡി മറെ ആദ്യ സെറ്റ് കളഞ്ഞു ഹോം ക്രൗഡിന്റെ നെഞ്ചിടിപ്പ് കൂടിയെങ്കിലും, അടുത്ത 3 സെറ്റ് അനായാസം നേടി ഓസ്‌ട്രേലിയൻ ഡക്ക്വർത്തിനെ മറികടന്നു. 4 / 6 , 6 / 3 , 6 / 2, 6/ 4

20220628 102821
ഇന്നലത്തെ ഒന്നാം റൗണ്ട് കളികളിൽ ഏഴെണ്ണം 5 സെറ്റിലാണ് അവസാനിച്ചത്. ഇന്നലത്തെ അവസാന കളികളിൽ ചിലതു ഇടയ്ക്കു വച്ച് നിറുത്തി ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്. ഇക്കൊല്ലത്തെ കളികളുടെ പോക്ക് ഇതിൽ നിന്നും മനസ്സിലാക്കാം. ഇനി വരാനിരിക്കുന്നത് അത്യുജ്ജലമായ ടെന്നീസ് ദിനങ്ങളാകും എന്നതിൽ സംശയം വേണ്ട. ഇന്നത്തെ കളികളും ഒന്നാം റൗണ്ടിൽ തന്നെയാണ്. ഇന്ന് കളിക്കാൻ ഇറങ്ങുന്ന പ്രബലർ നദാൽ, ഓഗർ അലിയാസമേ, ഷാപാവ്ലോവ്, ബാറ്റിസ്‌ടൂറ്റ എന്നിവരാണ്.

ലേഡീസ് സിംഗിൾസിൽ ഇന്നലെ കാര്യമായ ചെറുത്ത്നിൽപ്പൊന്നും കണ്ടില്ല. ഓൺസ്‌, റാഡുകാനു,കോൺടാവെയിറ്റ്, കെർബെർ എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു. ഇന്ന് സെറീന ഇറങ്ങുന്നുണ്ട്. അതാകും എല്ലാവരും കാത്തിരിക്കുന്ന ഇന്നത്തെ മത്സരം.