ക്യൂരിയോസ് പരീക്ഷ കടന്ന് റാഫേൽ നദാൽ വിംബിൾഡൺ മൂന്നാം റൗണ്ടിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വിട്ട് കൊടുക്കാൻ തയ്യാറാവാതെ തങ്ങളുടെ മികച്ച ടെന്നീസുമായി നദാലും നിക്ക് ക്യൂരിയോസും കളം നിറഞ്ഞപ്പോൾ സെന്റർ കോർട്ടിനു നദാൽ ക്യൂരിയോസ് രണ്ടാം റൗണ്ട് മത്സരം കാണികൾക്ക് വിരുന്നായി. 4 സെറ്റ് നീണ്ട മത്സരത്തിനോടുവിലായിരുന്നു നദാലിന്റെ ജയൻ. ആദ്യ മത്സരത്തിലെ പ്രകടനം നദാൽ ആദ്യ സെറ്റിലും പുറത്തെടുത്തപ്പോൾ ക്യൂരിയസിന് ഒരവസരവും ആദ്യ സെറ്റിൽ ലഭിച്ചില്ല. 6-3 നു ഒന്നാം സെറ്റ് നദാലിന് സ്വന്തം. എന്നാൽ രണ്ടാം സെറ്റിൽ തന്റെ വലിയ സർവീസുകൾ കൊണ്ട് കളം ക്യൂരിയോസ് പിടിച്ചപ്പോൾ നദാലിന്റെ സർവീസ് ബ്രൈക്ക് ചെയ്ത് 6-3 നു രണ്ടാം സെറ്റ് സ്വന്തമാക്കി നദാലിന് ആദ്യസെറ്റിനു ക്യൂരിയോസ് അതേനാണയത്തിൽ തന്നെ മറുപടി നൽകി. സമീപ കാലത്തെ തന്റെ മികച്ച ടെന്നീസാണ് ഓസ്‌ട്രേലിയൻ താരം മത്സരത്തിൽ പുറത്തെടുത്തത്. എന്നാൽ മിന്നും ഫോമിലായ നദാലിനെ വീഴ്‌ത്താൻ അത് മതിയായിരുന്നില്ല.

മൂന്നാം സെറ്റിൽ ഒരിഞ്ച് പോലും വിട്ട് കൊടുക്കാൻ രണ്ട് പേരും ഒരുക്കമെല്ലായിരുന്നു. തന്റെ കുസൃതിതരങ്ങളും വലിയ സർവീസുകൾ കൊണ്ട് ക്യൂരിയോസും ആക്രമിച്ച് കളിച്ച നദാലും കാണികൾക്ക് വിരുന്നായി. ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റിൽ ക്യൂരിയോസിന്റെ പോരാട്ടത്തിന് നദാലിന്റെ പ്രതിഭ മറുപടി പറഞ്ഞു. മൂന്നാം സെറ്റ് 7-6 നു നദാലിന്. ഏതാണ്ട് 1 മണിക്കൂർ നീണ്ടു നിന്ന മൂന്നാം സെറ്റിൽ ഇരുതാരങ്ങളും തങ്ങളുടെ മികവ് മുഴുവൻ പുറത്തെടുത്തു. മനോഹരമായ ഫോർ ഹാന്റ് ഷോട്ടുകൾ മത്സരത്തിൽ ഉടനീളം പുറത്തെടുത്ത നദാൽ സുന്ദരമായി കളിച്ചു. മൂന്നാം സെറ്റിന്റെ ആവർത്തനം തന്നെയായിരുന്നു നാലാം സെറ്റിലും കണ്ടത്. വിട്ട് കൊടുക്കാൻ രണ്ടാളും തയ്യാറല്ലായിരുന്നു. മത്സരം വീണ്ടും ടൈബ്രേക്കറിലേക്ക്, എന്നാൽ മത്സരത്തിൽ തുടരാൻ നാലാം സെറ്റ് സ്വന്തമാക്കേണ്ടിയിരുന്ന ക്യൂരിയോസ് പക്ഷെ ഒന്നിന് പിറകെ ഒന്നായി ടൈബ്രേക്കറിൽ പിഴവുകൾ വരുത്തി.

പിഴവുകൾ മുതലെടുത്ത നദാൽ 7-6 നു മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി. മൂന്നാം റൗണ്ടിൽ ഫ്രഞ്ച് താരവും മുൻ യു.എസ് ഓപ്പൺ ജേതാവുമായ സോങയാണ്‌ നദാലിന്റെ എതിരാളി. നദാൽ ഈ ഫോമിലാണെങ്കിൽ ആർക്കെങ്കിലും നദാലിനെ വിംബിൾഡൺ നേടുന്നതിൽ നിന്ന് തടയാൻ ആവുമോ എന്ന് കണ്ട് തന്നെ അറിയണം. മത്സരശേഷം ഈ ടെന്നീസ് കളിക്കുന്ന ക്യൂരിയോസ് ഒരു ഗ്രാന്റ് സ്‌ലാം അറഹിംകുന്നു എന്നു പറഞ്ഞ നദാൽ മത്സരത്തിന്റെ കാഠിന്യത്തിന്റെ വ്യക്തമായ സൂചന തന്നെ നൽകി. വിംബിൾഡനിൽ ഇത് നദാലിന്റെ 50 ജയമാണ്. മറ്റാരോടെങ്കിലും ആയിരുന്നെങ്കിൽ ചിലപ്പോൾ മത്സരത്തിൽ നന്നായി കളിച്ച ക്യൂരിയോസ് ജയിച്ചേക്കുമായിരുന്നു എന്നാൽ ഇന്നത്തെ മിന്നും ഫോമിൽ നദാലിനെ തോല്പിക്കുക ആരാലും സാധിക്കുന്ന ഒന്നായിരുന്നില്ല എന്നതാണ് വാസ്തവം.