വിംബിൾഡൺ നാലാം റൗണ്ടിൽ കൊക്കോ ഗോഫ് ആഞ്ചലി കെർബർ പോരാട്ടം

Screenshot 20210704 041510

വിംബിൾഡൺ മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി 20 സീഡും 17 കാരിയുമായ അമേരിക്കൻ താരം കൊക്കോ ഗോഫ്. സീഡ് ചെയ്യാത്ത യുവാനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഗോഫ് മൂന്നാം റൗണ്ടിൽ തകർത്തത്. 5 ഏസുകൾ ഉതിർത്ത ഗോഫ് 5 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തി 2 ബ്രൈക്ക് പോയിന്റുകൾ വഴങ്ങിയെങ്കിലും 5 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ലഭിച്ച 7 ബ്രൈക്ക് അവസരങ്ങളിൽ 5 തവണയും ഗോഫ് എതിരാളിയെ ബ്രൈക്ക് ചെയ്തു. ആദ്യ സെറ്റ് 6-3 നു നേടിയ ഗോഫ് രണ്ടാം സെറ്റും സമാനമായ സ്കോറിന് നേടി വിംബിൾഡൺ അവസാന പതിനാറിലേക്ക് മാർച്ച് ചെയ്തു.

നാലാം റൗണ്ടിൽ അലക്‌സാന്ദ്ര സാസ്നോവിച്ചിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ വീഴ്‌ത്തി വരുന്ന 25 സീഡ് ആഞ്ചലി കെർബർ ആണ് ഗോഫിന്റെ എതിരാളി. നിലവിൽ വിംബിൾഡണിൽ ബാക്കിയുള്ള ഏക പഴയ ജേതാവ് ആയ കെർബർ ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് മത്സരത്തിൽ ജയം കണ്ടത്. 6-2 നു ആദ്യ സെറ്റ് നഷ്ടമായ കെർബർ രണ്ടും മൂന്നും സെറ്റുകളിൽ സമ്പൂർണ ആധിപത്യം ആണ് പുലർത്തിയത്. 6-0, 6-1 നു രണ്ടും മൂന്നും സെറ്റുകൾ നേടിയ ജർമ്മൻ താരം അവസാന പതിനാറിൽ ഇടം നേടി. മത്സരത്തിൽ ആദ്യ സെറ്റിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും തുടർന്നുള്ള സെറ്റുകളിൽ 5 തവണയാണ് കെർബർ എതിരാളിയെ ബ്രൈക്ക് ചെയ്തത്. കെർബറിന് വലിയ വെല്ലുവിളി തന്നെയാവും ഗോഫ് നാലാം റൗണ്ടിൽ ഉയർത്തുക.

Previous articleനാലാം റൗണ്ടിൽ പോരാട്ടം ഫ്രഞ്ച് ഓപ്പൺ ജേതാക്കൾ തമ്മിൽ, ബാർട്ടിക്ക് ക്രജികോവ എതിരാളി
Next articleനാലാം റൗണ്ടിലേക്ക് മുന്നേറി എമ്മ, വിംബിൾഡണിൽ പതിനെട്ടുകാരിയുടെ സ്വപ്ന കുതിപ്പ്