കനേഡിയൻ മാസ്റ്റർ ക്ലാസ്! ഖാചനോവിനെ 5 സെറ്റിൽ വീഴ്ത്തി ഷപോവലോവ് സെമിയിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിയിൽ എത്തി കനേഡിയൻ യുവ താരം ഡെന്നിസ് ഷപോവലോവ്. പത്താം സീഡ് ആയ ഷപോവലോവ് 25 സീഡ് ആയ റഷ്യൻ താരം കാരൻ ഖാചനോവിനെ 5 സെറ്റ് നീണ്ട മാരത്തോൺ പോരാട്ടത്തിൽ വീഴ്‌ത്തിയാണ് ക്വാർട്ടർ ഫൈനലിൽ ജയം കണ്ടത്. മിലോസ് റയോണിക്കിന്‌ ശേഷം ഗ്രാന്റ് സ്‌ലാം സെമിഫൈനലിൽ എത്തുന്ന ആദ്യ പുരുഷ കനേഡിയൻ താരം ആണ് ഷപോവലോവ്. മത്സരത്തിൽ 17 ഏസുകൾ അടിച്ച ഷപോവലോവ് 10 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത്, 3 തവണ ബ്രൈക്ക് വഴങ്ങിയ താരം പക്ഷെ ലഭിച്ച 19 ബ്രൈക്ക് പോയിന്റുകളിൽ 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു നേടി ഷപോവലോവ് മത്സരത്തിൽ മുന്നിലെത്തി.

എന്നാൽ രണ്ടും മൂന്നും സെറ്റുകളിൽ റഷ്യൻ താരം അതിശക്തമായി തിരിച്ചടിച്ചു. 6-3 നു രണ്ടാം സെറ്റ് നേടിയ ഷപോവലോവ് മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം അതിജീവിച്ചു സെറ്റ് 7-5 നു നേടി. എന്നാൽ നാലാം സെറ്റിൽ അതിശക്തമായി തിരിച്ചു വന്ന കനേഡിയൻ താരം മത്സരത്തിലെ തന്നെ ഏറ്റവും മികച്ച ടെന്നീസ് കളിച്ചു സെറ്റ് 6-1 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ പക്ഷെ അത്ര എളുപ്പം കീഴടങ്ങാൻ റഷ്യൻ താരം തയ്യാറായില്ല. എന്നാൽ നിർണായക ബ്രൈക്ക് നേടിയ കനേഡിയൻ താരം സെറ്റ് 6-4 നു നേടി ആവേശകരമായ മത്സരത്തിൽ ജയം കണ്ടു സെമിഫൈനൽ ഉറപ്പിച്ചു. വളരെ കാലമായി അടുത്ത തലമുറയിലെ വരും കാല സൂപ്പർ സ്റ്റാർ എന്നു ഒരുപാട് പേർ വാഴ്ത്തുന്ന ഷപോവലോവ് ഒരുപാട് പക്വതയും പോരാട്ടവീര്യവും മത്സരത്തിൽ പുറത്തെടുത്തു. സെമിഫൈനലിൽ ഒന്നാം സീഡ് സാക്ഷാൽ നൊവാക് ജ്യോക്കോവിച്ച് ആണ് ഷപോവലോവിന്റെ എതിരാളി.