വിംബിൾഡണിൽ നിന്നു സാനിയ മിർസ-രോഹൻ ബോപ്പണ്ണ സഖ്യം പുറത്ത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡൺ മിക്സഡ് ഡബിൾസിൽ പ്രീക്വാർട്ടറിൽ പരാജയപ്പെട്ടു ഇന്ത്യൻ സഖ്യം സാനിയ മിർസ-രോഹൻ ബോപ്പണ്ണ സഖ്യം പുറത്ത്. 14 സീഡ് ആയ അന്ദ്രയ ക്ലെപക്, ജീൻ ജൂലിയൻ റോജർ സഖ്യത്തോട് ആണ് ഇന്ത്യൻ സഖ്യം തോൽവി വഴങ്ങിയത്. മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനു ഒടുവിൽ ആണ് ഇന്ത്യൻ സഖ്യം പരാജയം അറിഞ്ഞത്. ആദ്യ സെറ്റിൽ ബ്രൈക്ക് വഴങ്ങി സെറ്റ് 6-3 നു കൈവിട്ടു ഇന്ത്യൻ സഖ്യം.

രണ്ടാം സെറ്റിൽ പക്ഷെ മത്സരത്തിലെ ഏക ബ്രൈക്ക് പോയിന്റ് ഉണ്ടാക്കിയെടുത്ത ഇന്ത്യൻ സഖ്യം ബ്രൈക്ക് നേടി സെറ്റ് 6-3 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. വിട്ട് കൊടുക്കാതെ ഇരു ടീമുകളും പൊരുതിയപ്പോൾ സെറ്റ് 20 ഗെയിമുകൾ ആണ് നീണ്ടു നിന്നത്. ഇടക്ക് ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും ഒടുവിൽ ബ്രൈക്ക് വഴങ്ങിയ ഇന്ത്യൻ സഖ്യം സെറ്റ് 11-9 നു കൈവിട്ടു മത്സരം അടിയറവ് പറഞ്ഞു. നേരത്തെ വനിത ഡബിൾസിൽ സാനിയയും പുരുഷ ഡബിൾസിൽ ബോപ്പണ്ണയും പുറത്തായിരുന്നു.