കോവിഡ് കാരണം മാരിൻ സിലിച് വിംബിൾഡണിൽ നിന്നു പിന്മാറി

മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച് ഈ വർഷത്തെ വിംബിൾഡണിൽ നിന്നു പിന്മാറി. നാളെ ആദ്യ റൗണ്ടിൽ മത്സരിക്കാൻ ഇരിക്കെ ആയിരുന്നു താരത്തിന്റെ പ്രഖ്യാപനം. താൻ കോവിഡ് ബാധിതനാണെന്നു സിലിച് വ്യക്തമാക്കി.

കോവിഡ് പോസിറ്റീവ് ആയി ടെസ്റ്റ് ചെയ്തു എങ്കിലും കളിയുടെ സമയത്ത് സുഖമാവും എന്നായിരുന്നു തന്റെ പ്രതീക്ഷ എങ്കിലും നിലവിൽ സുഖം പ്രാപിക്കാൻ തനിക്ക് ആയില്ലെന്നു താരം അറിയിച്ചു. വിംബിൾഡൺ നഷ്ടമാവുന്നത് ഹൃദയഭേദകമായ കാര്യം ആണെന്ന് പറഞ്ഞ അദ്ദേഹം അടുത്ത വർഷം കളിക്കാൻ ആവും എന്നും പ്രത്യാശിച്ചു.