അവിസ്മരണീയം! സ്ട്രഫിന്റെ അതുഗ്രൻ പോരാട്ടം അതിജീവിച്ചു കാർലോസ് അൽകാരസ് രണ്ടാം റൗണ്ടിൽ

വിംബിൾഡൺ ആദ്യ റൗണ്ട് മത്സരത്തിൽ അതുഗ്രൻ ത്രില്ലർ മത്സരത്തിന് ഒടുവിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി സ്പാനിഷ് യുവതാരവും അഞ്ചാം സീഡും ആയ കാർലോസ് അൽകാരസ് ഗാർഫിയ. നാലര മണിക്കൂറിൽ ഏറെ നീണ്ട 5 സെറ്റ് നീണ്ട അതുഗ്രൻ പോരാട്ടത്തിന് ഒടുവിൽ ജർമ്മൻ താരം യാൻ ലനാർഡ് സ്ട്രഫിനെ അൽകാരസ് വീഴ്ത്തുക ആയിരുന്നു. വിട്ടു കൊടുക്കാതെ പൊരുതിയ ഇരു താരങ്ങളും ശക്തമായ സർവീസുകൾ മത്സരത്തിൽ ഉടനീളം ഉതിർത്തു. മത്സരത്തിൽ സ്ട്രഫ്‌ 23 ഏസുകൾ ഉതിർത്തപ്പോൾ അൽകാരസ് 31 ഏസുകൾ ആണ് ഉതിർത്തത്. ആദ്യ സെറ്റിൽ ബ്രൈക്ക് കണ്ടത്താൻ ആയ ജർമ്മൻ താരം സെറ്റ് 6-4 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ സ്ട്രഫിന്റെ അവസാന സർവീസിൽ ബ്രൈക്ക് നേടിയ അൽകാരസ് സെറ്റ് 7-5 നു നേടി മത്സരത്തിൽ ഒപ്പം എത്തി.

മൂന്നാം സെറ്റിൽ എന്നാൽ കൂടുതൽ മികവോടെ പൊരുതിയ സ്ട്രഫ്‌ സെറ്റിൽ ബ്രൈക്ക് നേടി സെറ്റ് 6-4 നു നേടി. നാലാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. നിരവധി തവണ ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച അൽകാരസിന്റെ ശ്രമങ്ങൾ സ്ട്രഫ്‌ പൊരുതി പ്രതിരോധിച്ചു. ഒടുവിൽ ഇരു താരങ്ങൾക്കും ബ്രൈക്ക് കണ്ടത്താൻ അവാതിരുന്നതോടെ സെറ്റ് ടൈബ്രൈക്കറിലേക്ക്. ടൈബ്രൈക്കറിൽ മികച്ച തുടക്കം നേടിയ സ്ട്രഫിന് എതിരെ അവിശ്വസനീയ ഷോട്ടുകൾ കളിച്ച അൽകാരസ് ടൈബ്രൈക്കറിൽ തിരിച്ചു വന്നു. ടൈബ്രൈക്കറിലൂടെ സെറ്റ് നേടിയ താരം മത്സരം അവസാന സെറ്റിലേക്ക് നീട്ടി. അവസാന സെറ്റിൽ തന്റെ മികച്ച ഫോർഹാന്റുകൾ ആഘോഷം തന്നെയാക്കി അൽകാരസ്. ഒടുവിൽ ബ്രൈക്ക് കണ്ടത്താൻ ആയ അൽകാരസ് സെറ്റ് 6-4 നു നേടി രണ്ടാം റൗണ്ടിലേക്ക് മുന്നേറുക ആയിരുന്നു. അവിസ്മരണീയം ആയ പോരാട്ടം തന്നെയായിരുന്നു കോർട്ട് ഒന്നിൽ ഇന്ന് കാണാൻ ആയത്.