വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി എട്ടാം സീഡും 5 തവണ ഗ്രാന്റ് സ്ലാം ജേതാവും ആയ ഇഗ സ്വിറ്റെക്. അമേരിക്കയുടെ സീഡ് ചെയ്യാത്ത ഡാനിയേല കോളിൻസിനെ ആധികാരിക പ്രകടനത്തോടെ 6-2, 6-3 എന്ന സ്കോറിന് തകർത്തു ആണ് ഇഗ വിംബിൾഡൺ നാലാം റൗണ്ട് ഉറപ്പിച്ചത്.
റോമിൽ ഡാനിയേലയോട് ഏറ്റ പരാജയത്തിന് ഇതോടെ ഇഗ പ്രതികാരം ചെയ്തു. ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച പ്രകടനം ആയിരുന്നു ഇഗയുടേത് ഇന്ന്. അതേസമയം നിലവിലെ വിംബിൾഡൺ ജേതാവും 17 സീഡും ആയ ചെക് താരം ബാർബറ ക്രജികോവ ടൂർണമെന്റിൽ നിന്നു പുറത്തായി. പത്താം സീഡ് അമേരിക്കയുടെ എമ്മ നവാരോ 2-6, 6-3, 6-4 എന്ന സ്കോറിന് ആണ് നിലവിലെ ചാമ്പ്യനെ വീഴ്ത്തിയത്.