വിംബിൾഡൺ പുരുഷ ഡബിൾസ് കിരീടം ഉയർത്തി ബ്രിട്ടീഷ് ഡച്ച് സഖ്യം

Wasim Akram

വിംബിൾഡൺ പുരുഷ ഡബിൾസ് കിരീടം ഉയർത്തി ബ്രിട്ടീഷ് താരമായ നീൽ സ്കുപ്സ്കി ഡച്ച് താരമായ വെസ്ലി കൂൽഹോഫ് സഖ്യം. ഒന്നാം സീഡ് ആയ അവർ 15 സീഡ് ആയ അർജന്റീനൻ താരം ഹൊറാസിയോ സെബല്ലോസ്, സ്പാനിഷ് താരം മാർസൽ ഗ്രനോലർസ് സഖ്യത്തെ ആണ് തോൽപ്പിച്ചത്.

വിംബിൾഡൺ

നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു അവരുടെ ജയം. 6-4, 6-4 എന്ന സ്കോറിന് ആണ് ഡച്ച് ടീം ജയം കണ്ടത്. പുരുഷ ഡബിൾസിൽ വിംബിൾഡൺ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം ബ്രിട്ടീഷ് താരം ആയി നീൽ സ്കുപ്സ്കി മാറി. നേരത്തെ മിക്സഡ് ഡബിൾസ് കിരീടം രണ്ടു തവണ നേടിയ താരത്തിന്റെ ആദ്യ പുരുഷ ഡബിൾസ് കിരീടം ആണ് ഇത്.