രണ്ടു തവണ വിംബിൾഡൺ ജേതാവായ ആൻഡി മറെ വിംബിൾഡണിൽ നിന്ന് പിന്‍മാറി. ഹിപ് സർജറിക്ക് ശേഷം വിശ്രമത്തിലായിരുന്നു താരം താൻ അഞ്ച് സെറ്റ് കളിക്കാൻ മാത്രം ആരോഗ്യം വീണ്ടെടുത്തിട്ടില്ല എന്നത് കൊണ്ടാണ് വിംബിൾഡണിൽ നിന്ന് പിൻമാറിയത്. ചൊവ്വാഴ്ച തുടങ്ങാനിരുന്ന ടൂർണമെന്റിൽ ബെനോയ്റ്റ് പൈരെക്കെതിരെ കളിക്കാനിരിക്കെയാണ് താരത്തിന്റെ പിൻമാറ്റം.
കഴിഞ്ഞ വിംബിൾഡൺ സമയത്താണ് മറെക്ക് ആദ്യമായി പരിക്ക് വന്നത്. ഈ വിംബിൾഡൺ അടക്കം നാല് ഗ്രാൻഡ് സ്ലാം ടൂർണമെന്റുകൾ ആണ് പരിക്ക് മൂലം മറെക്ക് നഷ്ടമായത്. കഴിഞ്ഞ മാസം ക്വീൻസ് ടൂർണമെന്റിൽ മറെ പങ്കെടുത്തിരുന്നു. എന്നാൽ നിക്ക് ക്യർഗോസിനോട് താരം തോറ്റിരുന്നു. ശേഷം നടന്ന ഈസ്റ്റ്ബൗൺ ടൂർണമെന്റിലെ താരം പങ്കെടുത്തെങ്കിലും താരം പരാജയപ്പെടുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
![](https://fanport.in/wp/wp-content/uploads/2018/06/post_bottom.jpg)