ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചു വന്നു കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് മുന്നേറി സെരവ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

അസാധ്യമായ വിധം സെമിഫൈനൽ ജയം കണ്ടു കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് മുന്നേറി അലക്‌സാണ്ടർ സെരവ്. ഇരുപതാം സീഡ് സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റക്ക് എതിരെ ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം ആയിരുന്നു അഞ്ചാം സീഡ് ആയ ജർമ്മൻ താരം മത്സരത്തിൽ ജയം കണ്ടത്. അസാധാരണ വിധം തിരിച്ചു വന്ന സെരവ് ഇത് ആറാം തവണയാണ് ആദ്യ 2 സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചു വന്നു മത്സരം ജയിക്കുന്നത്. ഏതാണ്ട് രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം സാക്ഷാൽ ബോറിസ് ബെക്കറിന് ശേഷം ഗ്രാന്റ് സ്‌ലാം ഫൈനലിൽ എത്തുന്ന ആദ്യ ജർമ്മൻ താരം ആയി മാറി ഇരുപത്തി മൂന്നുകാരൻ ആയ സെരവ് ഇതോടെ.

ആദ്യ സെറ്റിൽ ആദ്യം ബ്രൈക്ക് നേടാനുള്ള അവസരം ലഭിച്ചു എങ്കിലും സെരവിന്റെ സർവീസ് ഭേദിക്കുന്ന ബുസ്റ്റയെ ആണ് ആദ്യം കണ്ടത്. നിർണായക സമയത്ത് ഇരട്ടപ്പിഴവുകൾ വരുത്തുക കൂടി ചെയ്തു ഒരിക്കൽ കൂടി സാഷ സർവീസ് അടിയറവ് പറഞ്ഞപ്പോൾ സെറ്റ് ബുസ്റ്റ 6-3 നു നേടി മത്സരത്തിൽ മുന്നിലെത്തി. രണ്ടാം സെറ്റിൽ തുടർച്ചയായി 2 പ്രാവശ്യം സെരവിനെ ബ്രൈക്ക് ചെയ്ത ബുസ്റ്റ സെറ്റിൽ 5-0 നു മുന്നിലെത്തി. ഇവിടെ നിന്നു ആദ്യമായി ബുസ്റ്റയെ ബ്രൈക്ക് ചെയ്യാൻ സെരവിനു ആയെങ്കിലും സെറ്റ് ജർമ്മൻ താരം 6-2 നു അടിയറവ് പറഞ്ഞു. തുടർന്നാണ് സെരവിന്റെ മികച്ച തിരിച്ചു വരവ് മത്സരത്തിൽ കണ്ടത്.

മൂന്നാം സെറ്റ് മുതൽ മികച്ച സർവീസുകൾ ഉതിർത്ത സെരവ് 24 ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. വലിയ രണ്ടാം സർവീസുകൾ ഉതിർക്കാനും സെരവ് ധൈര്യം കാട്ടി. സർവീസ് ഇരട്ടപ്പിഴവുകൾ എന്നും വില്ലൻ ആവുന്ന താരം ഈ മത്സരത്തിൽ 8 ഇരട്ടപ്പിഴവുകൾ വരുത്തിയെങ്കിലും മികച്ച സർവീസുകൾ ഈ കുറവ് മറികടന്നു. മൂന്നാം സെറ്റിൽ ബ്രൈക്ക് പോയിന്റുകൾ കണ്ടത്തിയ സെരവ് സെറ്റ് 6-3 നു നേടി മത്സരത്തിലേക്ക് തിരിച്ചു വന്നു. നാലാം സെറ്റിൽ ബുസ്റ്റയുടെ ആദ്യ സർവീസിൽ തന്നെ ബ്രൈക്ക് പോയിന്റ് കണ്ടത്തിയ സെരവ് നയം വ്യക്തമാക്കി. ഇത് സ്പാനിഷ് താരം രക്ഷിച്ചു എങ്കിലും സെരവ് ബുസ്റ്റയെ ബ്രൈക്ക് ചെയ്തു.

എന്നാൽ സെരവിന്റെ അടുത്ത സർവീസ് തിരിച്ചു ബ്രൈക്ക് ചെയ്ത ബുസ്റ്റ സെറ്റിൽ തിരിച്ചു വന്നു. എന്നാൽ ഒരിക്കൽ കൂടി ബ്രൈക്ക് നേടിയ സെരവ് സെറ്റിൽ വീണ്ടും മുന്നിലെത്തി. തുടർന്ന് ബ്രൈക്ക് പോയിന്റിലൂടെ സെരവ് സെറ്റ് പോയിന്റുകൾ സൃഷ്ടിച്ചു എങ്കിലും ബുസ്റ്റ 3 സെറ്റ് പോയിന്റുകൾ രക്ഷിച്ചു. എന്നാൽ സർവീസിലൂടെ സെറ്റ് 6-4 നു നേടി സെരവ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിന് ശേഷം തന്റെ രണ്ടാം യു.എസ് ഓപ്പൺ സെമിഫൈനൽ കളിക്കുന്ന 29 കാരൻ ആയ ബുസ്റ്റ കഴിഞ്ഞ കളിയിൽ എന്ന പോലെ പരിക്ക് അലട്ടിയതിനെ തുടർന്ന് വൈദ്യസഹായം തേടാൻ ഇടവേള എടുത്തു.

അഞ്ചാം സെറ്റിൽ ബുസ്റ്റയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത സെരവ് സെറ്റിൽ ആദ്യമെ തന്നെ ആധിപത്യം നേടി. പിന്നീട്‌ ഇരുതാരങ്ങളും സെറ്റിൽ സർവീസ് നിലനിർത്തുന്നത് ആണ് കാണാൻ ആയത്. എന്നാൽ സെറ്റിൽ ഒരിക്കൽ കൂടി ബുസ്റ്റയുടെ സർവീസ് ബ്രൈക്ക് ചെയ്ത സെരവ് സെറ്റ് 6-3 നു നേടി തന്റെ തിരിച്ചു വരവ് പൂർത്തിയാക്കി. ഒരു മാച്ച് പോയിന്റ് രക്ഷിക്കാൻ ബുസ്റ്റക്ക് ആയെങ്കിലും ബസ്റ്റയുടെ സർവീസ് ബ്രൈക്ക് ചെയ്തു തന്നെയാണ് സെരവ് മത്സരത്തിൽ ജയം കണ്ടത്. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന 23 കാരൻ ആയ അലക്‌സാണ്ടർ സെരവിന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ ആണ് ഇത്. ഫൈനലിൽ അഞ്ചാം സീഡ് ആയ ജർമ്മൻ താരം ഡൊമിനിക് തീം, ഡാനിൽ മെദ്വദേവ് മത്സരവിജയിയെ നേരിടും.