ഗ്രീസ്മെൻ ഇനി ബാഴ്സലോണയിൽ ഏഴാം നമ്പർ

ഗ്രീസ്മൻ അവസാനം ഏഴാം നമ്പർ ജേഴ്സി തിരികെ ലഭിച്ചു. ബാഴ്സലോണയിൽ എത്തിയത് മുതൽ 17ആം നമ്പറിലേക്ക് മാറേണ്ടി വന്ന ഗ്രീസ്മൻ ഈ സീസണിൽ ഏഴാം നമ്പർ ജേഴ്സി ആകും അണിയുക എന്ന് ക്ലബ് അറിയിച്ചു. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിലും ഇപ്പോൾ ഫ്രാൻസ് ദേശീയ ടീമിലും ഗ്രീസ്മന്റെ ജേഴ്സി ഏഴാണ്. കൗട്ടീനോ ആയിരുന്നു ഇതുവരെ ബാഴ്സലോണയുടെ ഏഴാം നമ്പർ.

കൗട്ടീനോ ക്ലബിൽ തുടർന്നാലും ഇത്തവണ ഏഴാം നമ്പർ ജേഴ്സി ലഭിക്കില്ല. പകരം എട്ടാം നമ്പർ ആകും കൗട്ടീനോ അണിയുക. പുതിയ മധ്യനിര താരം പ്യാനിച് നാലാം നമ്പർ ജേഴ്സി അണിയും എന്നും വാർത്തകൾ വരുന്നു. വലിയ പ്രതീക്ഷയോടെ ബാഴ്സയിൽ എത്തിയ ഗ്രീസ്മന് ആദ്യ സീസൺ അത്ര നല്ലത് ആയിരുന്നില്ല. ഏഴാം നമ്പർ തിരികെ കിട്ടുന്നതോടെ തന്റെ ഫോമും തിരികെ കിട്ടും എന്ന വിശ്വാസത്തിലാകും ഗ്രീസ്മൻ

Previous articleആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചു വന്നു കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് മുന്നേറി സെരവ്
Next articleപ്രീമിയർ ലീഗ് ആരവം ഇന്ന് മുതൽ, ആദ്യ ദിവസം തന്നെ ആവേശ പോരാട്ടങ്ങൾ