ബിയാങ്കയെ അട്ടിമറിച്ചു മരിയ സക്കാരി, ക്വാർട്ടറിൽ പ്ലിസ്കോവ എതിരാളി

20210907 215058

യു.എസ് ഓപ്പണിൽ മുൻ ജേതാവും ആറാം സീഡുമായ ബിയാങ്ക അന്ദ്രീസ്കുവിനെ അട്ടിമറിച്ചു ഗ്രീക്ക് താരവും 17 സീഡുമായ മരിയ സക്കാരി. കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ ആദ്യ രണ്ടു സെറ്റുകളും ടൈബ്രേക്കറിലേക്ക് നീണ്ടു. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ബിയാങ്ക മത്സരത്തിൽ ആധിപത്യം നേടി. എന്നാൽ രണ്ടാം സെറ്റ് അതേരീതിയിൽ നേടി ഗ്രീക്ക് താരം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. കടുത്ത പോരാട്ടം ആണ് രണ്ടാം സെറ്റ് ടൈബ്രേക്കറിൽ ഇരു താരങ്ങളും പുറത്ത് എടുത്തത്. 8-6 നു ആണ് സക്കാരി രണ്ടാം സെറ്റ് ടൈബ്രേക്കർ ജയിച്ചത്‌. 6-3 നു മൂന്നാം സെറ്റ് നേടിയാണ് ഗ്രീക്ക് താരം ഏതാണ്ട് മൂന്നര മണിക്കൂർ നീണ്ട കടുത്ത പോരാട്ടം ജയിച്ചത്.

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് കരോലിന പ്ലിസ്കോവയാണ് സക്കാരിയുടെ എതിരാളി. 14 സീഡ് റഷ്യയുടെ അനസ്‌തേഷ്യയെ ആണ് നാലാം സീഡ് ആയ ചെക് റിപ്പബ്ലിക് താരം നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചത്. 7-5, 6-4 എന്ന സ്കോറിന് ജയിച്ച് ആണ് പ്ലിസ്കോവ അവസാന എട്ടിലേക്കുള്ള ടിക്കറ്റ് എടുത്തത്. 9 ബ്രൈക്ക് അവസരങ്ങൾ എതിരാളിക്ക് നൽകിയെങ്കിലും വെറും രണ്ടു തവണ മാത്രമാണ് ചെക് താരം ബ്രൈക്ക് വഴങ്ങിയത് അതേസമയം 4 തവണ റഷ്യൻ താരത്തെ ബ്രൈക്ക് ചെയ്യുകയും ചെയ്തു.

Previous articleജ്യോക്കോവിച്ചിനെ ആദ്യം ഞെട്ടിച്ചു പിന്നെ കീഴടങ്ങി ബ്രുക്സ്ബി,ക്വാർട്ടറിൽ വിംബിൾഡൺ ഫൈനൽ ആവർത്തനം
Next articleഅടുത്ത സീസണിൽ മെഴ്‌സിഡസിൽ ഹാമിൾട്ടനു ഒപ്പം ബോട്ടാസിന് പകരം ജോർജ് റസൽ