യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ചൈനീസ് അമേരിക്കൻ സഖ്യം

വനിതാ ഡബിൾസിൽ യു.എസ് ഓപ്പൺ ഫൈനലിൽ കടന്നു മൂന്നാം സീഡ് ആയ ചൈനീസ് അമേരിക്കൻ സഖ്യം ആയ ഷു യിഫാൻ, നിക്കോള മെലിച്ചർ സഖ്യം. സീഡ് ചെയ്യാത്ത യുവ അമേരിക്കൻ സഖ്യം ആയ അസിയ മുഹമ്മദ്, ടെയ്‌ലർ തൗസന്റ് സഖ്യത്തെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ഷു, നിക്കോള സഖ്യം മറികടന്നത്. മത്സരത്തിൽ 6 തവണ ബ്രൈക്ക് വഴങ്ങിയ ഷു, നിക്കോള സഖ്യത്തിന് 5 തവണ മാത്രം ആണ് എതിരാളികളെ ബ്രൈക്ക് ചെയ്യാൻ ആയത്.

ആദ്യ സെറ്റ് 6-4 നു നേടിയ ചൈനീസ്, അമേരിക്കൻ സഖ്യം രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. മൂന്നാം സെറ്റിൽ ഇരു ടീമുകളും കടുത്ത പോരാട്ടം പുറത്ത് എടുത്തപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാൽ ടൈബ്രേക്കറിൽ തങ്ങളുടെ പരിചയസമ്പത്ത് മുതലാക്കിയ ചൈനീസ് അമേരിക്കൻ സഖ്യം യുവ അമേരിക്കൻ ടീമിനോട് ജയം കാണുക ആയിരുന്നു. ഫൈനലിൽ ജർമ്മൻ റഷ്യൻ സഖ്യം ആയ ലൗറ സിഗ്മണ്ട്, വെര സോനരേവ സഖ്യത്തെ ആണ് ഇവർ നേരിടുക.

Previous articleപി എസ് ജിയുടെ അരിയോള ഇനി ഫുൾഹാം ജേഴ്സിയിൽ
Next articleതാന്‍ നേരിട്ടതില്‍ ഏറ്റവും വേഗതയേറിയ ബൗളര്‍ സ്റ്റെയിന്‍ എന്ന് കെയിന്‍ വില്യംസണ്‍