പി എസ് ജിയുടെ അരിയോള ഇനി ഫുൾഹാം ജേഴ്സിയിൽ

പി എസ് ജിയുടെ ഗോൾകീപ്പറായിരുന്ന അരിയോള ഇനി പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമിനായി കളിക്കും. ലോൺ അടിസ്ഥാനത്തിലാണ് ഫുൾഹാം പി എസ് ജിയിൽ നിന്ന് അരിയോളയെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിക് അരിയോള റയലിൽ ആയിരുന്നു ലോണിൽ കളിച്ചിരുന്നത്. ഒരു വർഷം നീണ്ട ലോൺ കരാറിലാണ് താരം ഒപ്പുവെച്ചത്.

ഈ സീസൺ കഴിഞ്ഞാൽ ഫുൾഹാമിന് താരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യാം. ചെറുപ്പ കാലം മുതൽ പി എസ് ജിക്ക് ഒപ്പം ഉള്ള താരമാണ് ഇദ്ദേഹം. 2006ൽ പി എസ് ജി യൂത്ത് ടീമുകൾക്കൊപ്പം ചേർന്ന താരം പിന്നീട് പി എസ് ജിയുടെ ഒന്നാം ഗോൾ കീപ്പർ ആയി വളരുകയായിരുന്നു. രണ്ട് സീസൺ മുമ്പ് വരെ അരിയോളയ്ക്ക് പാരീസിൽ വെല്ലുവിളികൾ ഉണ്ടായിരുന്നില്ല. എന്നാൽ ബുഫൻ വന്നതും അതിനു പിന്നാലെ നെവസ് വന്നതും എല്ലാം അരിയോളയുടെ സ്ഥാനം പിറകോട്ട് ആക്കുകയായിരുന്നു‌.26കാരനായ അരിയോള എട്ടു കിരീടങ്ങൾ പി എസ് ജിക്കൊപ്പം നേടിയിട്ടുണ്ട്. ഫ്രാൻസിന്റെ ലോകകപ്പ് ടീമിലും അരിയോള ഉണ്ടായിരുന്നു.

Previous articleസാഞ്ചോ മാഞ്ചസ്റ്റർ ട്രാൻസ്ഫറിന് വീണ്ടും ജീവൻ വെക്കുന്നു
Next articleയു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ചൈനീസ് അമേരിക്കൻ സഖ്യം