യു.എസ് ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു, ബോപ്പണ്ണ സഖ്യവും പുറത്ത്

20210904 100855

യു. എസ് ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് അവസാനം. പുരുഷന്മാരുടെ ഡബിൾസിൽ റൗണ്ട് ഓഫ് 16 ൽ 13 സീഡ് രോഹൻ ബോപ്പണ്ണ, ഇവാൻ സഖ്യം പുറത്ത് ആയതോടെ യു.എസ് ഓപ്പണിൽ നിന്നു എല്ലാ ഇന്ത്യൻ താരങ്ങളും പുറത്തായി. ഇന്ത്യൻ വംശജനായ അമേരിക്കൻ താരം രാജീവ് റാം, ബ്രിട്ടീഷ് താരം ജോ സാലിസ്ബറി സഖ്യത്തോട് ആണ് ബോപ്പണ്ണ സഖ്യം തോറ്റത്.

നാലാം സീഡ് ആയ അമേരിക്കൻ, ബ്രിട്ടീഷ് സഖ്യത്തോട് ആദ്യ സെറ്റ് നേടിയ ശേഷം ആണ് ബോപ്പണ്ണ സഖ്യം തോൽവി വഴങ്ങിയത്. രണ്ടു ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ ആദ്യ സെറ്റ് ടൈബ്രേക്കറിൽ ആണ് ബോപ്പണ്ണ സഖ്യം നേടിയത്. രണ്ടാം സെറ്റ് 6-4 നു നേടിയ അമേരിക്കൻ, ബ്രിട്ടീഷ് സഖ്യം ശക്തമായി തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ പോരാട്ടം കടുത്തപ്പോൾ ടൈബ്രേക്കറിലൂടെ സെറ്റ് നേടി അമേരിക്കൻ ബ്രിട്ടീഷ് സഖ്യം മത്സരം സ്വന്തം പേരിലാക്കി.

Previous articleഅവസാന ടെസ്റ്റിന് ഉണ്ടാകും എന്ന് രോഹിത്
Next articleസ്വപ്ന കുതിപ്പ് തുടർന്ന് എമ്മ, ഇഗ, മുഗുരുസ പുറത്ത്