അവസാന ടെസ്റ്റിന് ഉണ്ടാകും എന്ന് രോഹിത്

Img 20210906 231751

തനിക്കേറ്റ പരിക്ക് പ്രശ്നമില്ല എന്നും അവസാന ടെസ്റ്റിന് മുമ്പ് പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുക്കും എന്നും ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ പറഞ്ഞു. മുട്ടിനേറ്റ പരിക്ക് കാരണം അവസാന ഇന്നിങ്സിൽ രോഹിത് ശർമ്മ ഫീൽഡ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. എന്നാൽ പരിക്ക് അത്ര പ്രശ്നമുള്ളതല്ല എന്ന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം താരം പറഞ്ഞു.

“ഈ സെഞ്ച്വറിക്ക് പ്രത്യേകതയുണ്ടായിരുന്നു. ഇത് എന്റെ ആദ്യ വിദേശ സെഞ്ച്വറിയാണ്. ടീമിനെ ഒരു സുപ്രധാന പൊസിഷനിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. സെഞ്ച്വറി എന്റെ മനസ്സിൽ ഇല്ലായിരുന്നു” രോഹിത് പറഞ്ഞു. “ടീമിനായി സംഭാവന ചെയ്യാൻ ആണ് ഞാൻ ശ്രമിച്ചത്, അത് എനിക്ക് പ്രധാനമാണ്” രോഹിത് പറഞ്ഞു.

Previous articleസെഹ്നാജ് സിംഗിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി
Next articleയു.എസ് ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു, ബോപ്പണ്ണ സഖ്യവും പുറത്ത്