യു.എസ് ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി ആറാം സീഡും ഇറ്റാലിയൻ താരവും ആയ മാറ്റിയോ ബരേറ്റിനി. മുപ്പതാം സീഡ് കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇറ്റാലിയൻ താരം മറികടന്നത്. മൂന്നു സെറ്റുകളിൽ ആയി 13 ഏസുകൾ നേടിയ ഇറ്റാലിയൻ താരം 4 തവണ എതിരാളിയുടെ സർവീസും ഭേദിച്ചു. 6-4, 6-4, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട ഇറ്റാലിയൻ താരം നാലാം റൗണ്ടിൽ 10 സീഡ് ആയ റഷ്യൻ യുവതാരം ആന്ദ്ര റൂബ്ലേവിനെ ആണ് നേരിടുക.
യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ നിന്ന് അതേസമയം എട്ടാം സീഡ് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റോ അഗുറ്റ് പുറത്തായി. 5 സെറ്റ് മാരത്തോൺ പോരാട്ടത്തിൽ സീഡ് ചെയ്യാത്ത വാസെക് പോസ്പിസിൽ ആണ് സ്പാനിഷ് താരത്തെ അട്ടിമറിച്ചത്. സ്‌കോർ : 7-5, 2-6, 4-6, 6-3, 6-2. അതേസമയം ഇരുപത്തി ഒന്നാം സീഡ് ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനോറിനോട് സമാനമായ നിലയിൽ 5 സെറ്റ് മത്സരം തോറ്റ റഷ്യയുടെ പതിനൊന്നാം സീഡ് കാരൻ കാചനോവും ടൂർണമെന്റിൽ നിന്നു പുറത്തായി. സ്‌കോർ : 6-4, 0-6, 4-6, 6-3, 6-1.