ഫ്രഞ്ച്‌ ഓപ്പൺ ജേതാവിനെ അട്ടിമറിച്ച് ചൈനീസ് താരം യു.എസ് ഓപ്പൺ ക്വാട്ടറിൽ

- Advertisement -

യു.എസ് ഓപ്പണിൽ നാലാം റൗണ്ടിലെ ആദ്യ അട്ടിമറിക്ക് വിധേയയായി ഫ്രഞ്ച്‌ ഓപ്പൺ ജേതാവും രണ്ടാം സീഡും ആയ ആഷ്‌ലി ബാർട്ടി. ചൈനീസ് താരവും 18 സീഡുമായ ഖാങ് വാങ് ആണ് ഓസ്‌ട്രേലിയൻ താരത്തെ അട്ടിമറിച്ചത്. യു.എസ് ഓപ്പണിൽ വലിയ പ്രതീക്ഷ വച്ച് പുലർത്തിയ ബാർട്ടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു ചൈനീസ് താരം. വനിത ടെന്നീസിലെ പ്രവചനാതീതക്ക് മറ്റൊരു ഉദാഹരണം കൂടിയായി ഓസ്‌ട്രേലിയൻ താരത്തിന്റെ ഈ പുറത്തതാകൽ.

ആദ്യ സെറ്റിൽ ബാർട്ടിക്ക് മേൽ ആദ്യമേ തന്നെ ആധിപത്യം നേടാൻ സാധിച്ച ചൈനീസ് താരം അത് നിലനിർത്തിയപ്പോൾ സെറ്റ് 6-2 നു ചൈനീസ് താരം സ്വന്തമാക്കി. രണ്ടാം സെറ്റിൽ തിരിച്ചു വരാൻ ശ്രമം നടത്തിയ ബാർട്ടി ഒന്നാം സെറ്റിനെക്കാൾ മികച്ച പോരാട്ടം ആണ് നടത്തിയത്. എന്നാൽ ജയിക്കാൻ ഉറപ്പിച്ചിറങ്ങിയ ചൈനീസ് താരം വിട്ട് കൊടുക്കാൻ തയ്യാറായില്ല. രണ്ടാം സെറ്റ് 6-4 നു 18 സീഡിന് സ്വന്തം. ഇതോടെ കഴിഞ്ഞ വിംബിൾഡനിൽ എന്ന പോലെ നിരാശയുമായി മടങ്ങാൻ ബാർട്ടി നിർബന്ധിതയായി.

Advertisement