ഫെലിക്സിന്റെ ആദ്യ ലാലിഗ ഗോൾ, അത്ലറ്റിക്കോ മാഡ്രിഡിന് വീണ്ടും ജയം!!

- Advertisement -

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് ലീഗിലെ മൂന്നാം വിജയം സ്വന്തമാക്കി. ഇന്ന് നടന്ന ലീഗിലെ മൂന്നാം മത്സരത്തിൽ ഐബറിനെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ശക്തമായ മത്സരത്തിൽ ഇഞ്ച്വറി ടൈം ഗോളിലാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ വിജയം.

ആദ്യ ഇരുപത് മിനുട്ടുകൾക്കകം തന്നെ രണ്ട് ഗോളുകൾക്ക് ഐബാർ പിറകിലായിരുന്നു. അവിടെ നിന്നാണ് അത്ലറ്റിക്കോ മാഡ്രിഡ് തിരികെ വന്നത്. ജാവോ ഫെലിക്സിന്റെ ആദ്യ ഗോളിലൂടെ ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് തിരിച്ചുവരവ് തുടങ്ങിയത്. രണ്ടാം പകുതിയുൽ വിറ്റോളോയുടെ ഗോൾ കളി 2-2 എന്ന നിലയിൽ എന്നാക്കി. കഴിഞ്ഞ മത്സരത്തിലും വിറ്റോളൊ അത്ലറ്റിക്കോ മാഡ്രിഡിനായി ഗോൾ നേടിയിരുന്നു. പിന്നീട് കളിയുടെ അവസാന നിമിഷം ലെമാർ വിജയ ഗോളും നേടി. മൂന്ന് മത്സരങ്ങളിൽ ഒമ്പത് പോയന്റുമായി ലീഗിൽ ഒന്നാമതാണ് അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ ഉള്ളത്.

Advertisement